എൻ. ശ്രീകണ്ഠൻ നായർ അനുസ്മരണം നടത്തി

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനിയും മികച്ച പാർലമെ​േൻററിയനും ആർ.എസ്​.പി കേരള ഘടകം പ്രഥമ സെക്രട്ടറിയുമായിരുന്ന എൻ. ശ്രീകണ്ഠൻ നായരുടെ 38ാം ചരമവാർഷിക ദിനം എൻ. ശ്രീകണ്ഠൻ നായർ ഫൗണ്ടേഷ​ൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പൂജപ്പുര എൻ. ശ്രീകണ്ഠൻ നായർ സ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങ്​ ആർ.എസ്​.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ല സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ബാബു ദിവാകരൻ, കെ.എസ്. സനൽകുമാർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. എസ്.എസ്. സുധീർ, കരകുളം ജയചന്ദ്രൻ, കരിക്കകം സുരേഷ്, എ.വി. ഇന്ദുലാൽ, എം. പോൾ, പേട്ട സജീവ്, പൂന്തുറ സജീവ്, പി.എസ്. പ്രസാദ്, ഡി.പി.ഐ രാജേഷ്, ഡോ.എൻ.ഐ. സുധീഷ് കുമാർ എന്നിവർ സംസാരിച്ചു. എക്സ്ട്രാ കരിക്കുലം ആക്ടിവിറ്റിയിൽ ഇന്ത്യൻ പ്രസിഡൻറി​ൻെറ അവാർഡ് നേടിയ പ്ലസ് ടു വിദ്യാർഥി വിഘ്നേഷിനെ മുൻ മന്ത്രി ബാബു ദിവാകരൻ കാഷ് പ്രൈസ് നൽകി ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.