എ.​െഎ.വൈ.എഫ്​ വെള്ളറട മേഖല കണ്‍വെന്‍ഷന്‍ നടന്നു

വെള്ളറട. എ.​െഎ.വൈ.എഫ്​ വെള്ളറട മേഖല കണ്‍വെന്‍ഷന്‍ എ.​െഎ.വൈ.എഫ്​ ജില്ല ജോയൻറ്​ സെക്രട്ടറി അഭിലാഷ് ആല്‍ബര്‍ട്ട് ഉദ്ഘാടനം ചെയ്​തു. സി.പി.ഐ മണ്ഡലം കമ്മിറ്റി അസിസ്​റ്റൻറ്​ സെക്രട്ടറി വഴിച്ചല്‍ ഗോപന്‍, എ.​െഎ.വൈ.എഫ്​ ജില്ല വൈസ് പ്രസിഡൻറും വെള്ളറട മണ്ഡലം സെക്രട്ടറിയുമായ കൃഷ്ണപ്രശാന്ത്, സി.പി.ഐ വെള്ളറട മണ്ഡലം സെക്ര​േട്ടറിയറ്റ് അംഗം കാക്കതൂക്കി സന്തോഷ്, സി.പി.ഐ വെള്ളറട ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇടമനശ്ശേരി സന്തോഷ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഹെച്ച് ഷൈന്‍, കുന്നിക്കല്‍ ജയന്‍, ഷാജി പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.​െഎ.വൈ.എഫ്​ വെള്ളറട മേഖല പ്രസിഡൻറായി ആസ്​റ്റിന്‍ രാജ്, സെക്രട്ടറിയായി ദിലീപ് രാജ്, വൈസ് പ്രസിഡൻറായി ദിബിന്‍ രാം, ജോയൻറ്​ സെക്രട്ടറിയായി വിഷ്ണുകുമാര്‍, എക്‌സിക്യൂട്ടിവ് അംഗങ്ങളായി ലിബിന്‍, സച്ചിന്‍, സ്‌റ്റെജിന്‍, സുബിചന്ദ്രന്‍, സതീഷ്‌കുമാര്‍, അമല്‍, അക്ഷയ് മോഹന്‍ എന്നിവരെ എ.​െഎ.വൈ.എഫ്​ വെള്ളറട മേഖലാ ഭാരവാഹികളായി തെരഞ്ഞെടുത്തു. ബാലവേദി പഞ്ചായത്ത് പ്രസിഡൻറ്​ ആദിത്യ ജെ.എസിനെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയതിന് മേഖല കമ്മിറ്റി അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു. afelash albart uthkadanam chyunu ചിത്രം.എ.​െഎ.വൈ.എഫ്​ വെള്ളറട മേഖല കണ്‍വെന്‍ഷന്‍ എ.​െഎ.വൈ.എഫ്​ ജില്ല ജോയൻറ്​ സെക്രട്ടറി അഭിലാഷ് ആല്‍ബര്‍ട്ട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.