ആദരാഞ്​ജലി അർപ്പിച്ച്​ രാഷ്​ട്രീയ സാംസ്കാരിക രംഗം

നെടുമങ്ങാട്: അന്തരിച്ച മുൻ ഗതാഗതമന്ത്രി കെ. ശങ്കരനാരായണപിള്ളക്ക് ആദരാഞ്ജലികൾ അർപ്പിച്ച്​ സാംസ്കാരിക രാഷ്​ട്രീയരംഗത്തെ പ്രമുഖർ മൃതദേഹം പൊതുദർശനത്തിന് ​െവച്ച ഡി.സി.സി ഓഫിസിലും വസതിയിലുമെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ‌ ചാണ്ടി, വി.എം. സുധീരൻ, കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, മന്ത്രിമാരായ ജി.ആർ. അനിൽ, ആൻറണി രാജു, എം.എൽ.എമാരായ ഡി.കെ. മുരളി, എം. സ്​റ്റീഫൻ, മുൻ മന്ത്രി എം. വിജയകുമാർ, മുൻ എം.എൽ.എമാരായ കെ. മോഹൻകുമാർ, വർക്കല കഹാർ തുടങ്ങിയവർ ഡി.സി.സി ഓഫിസിലും വസതിയിലുമെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.