'ഡിജിറ്റൽ അധിനിവേശം ഭരണ സംവിധാനത്തി​െൻറ ഘടകം'

'ഡിജിറ്റൽ അധിനിവേശം ഭരണ സംവിധാനത്തി​ൻെറ ഘടകം' തിരുവനന്തപുരം: പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും ബോധപൂര്‍വം ഇല്ലാതാക്കുന്ന നയം ഇന്ത്യന്‍ ഭരണസംവിധാനത്തി​ൻെറ അവിഭാജ്യഘടകമായി മാറിയതി​ൻെറ മറ്റൊരു തെളിവാണ് വ്യക്തികളുടെ ഫോണുകളിലടക്കം നടത്തുന്ന ഡിജിറ്റല്‍ അധിനിവേശമെന്ന്​ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം. പ്രത്യക്ഷത്തില്‍ നടപ്പാക്കുന്ന അധിനിവേശ രാഷ്​ട്രീയത്തി​ൻെറ ഡിജിറ്റല്‍ പതിപ്പുകളാണ് ഇത്തരം നിരീക്ഷണ സംവിധാനങ്ങൾ. ഭീമ-കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന 15 സാമൂഹിക പ്രവര്‍ത്തകരുടെയും സ്​റ്റാന്‍ സ്വാമിയുടെയുംഎഴുത്തുകാരുടെയും ഫോണുകള്‍ ഇതേതരത്തിലുള്ള കടന്നുകയറ്റത്തിന് വിധേയമാക്കിയെന്ന വിവരത്തി​ൻെറ പശ്ചാത്തലത്തിലാണ് വ്യാപകമായ ഡിജിറ്റല്‍ അധിനിവേശത്തി​ൻെറ വിവരങ്ങള്‍ പുറത്തുവരുന്നതെന്നും പ്രസിഡൻറ്​ ഹരിയും സെക്രട്ടറി സി.പി. റഷീദും ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.