ഗവ. കണ്ണാശുപത്രി സംരക്ഷിക്കണം ^മുസ്​ലിം ലീഗ്

ഗവ. കണ്ണാശുപത്രി സംരക്ഷിക്കണം -മുസ്​ലിം ലീഗ് തിരുവനന്തപുരം: തിരുവനന്തപുരം ഗവ. കണ്ണാശുപ്രതിയിലെ സർജറി യൂനിറ്റ് ഉൾപ്പെടുന്ന പ്രധാന ഭാഗം കോവിഡ് സൻെററായി മാറ്റുന്നതിൽ ദുരൂഹതയുണ്ടെന്ന് മുസ്​ലിം ലീഗ് ജില്ല സെക്രട്ടറിയും ഗവ.​ കണ്ണാശുപത്രി ​െഡവലപ്മൻെറ്​ കമ്മിറ്റി അംഗവുമായ അഡ്വ. പാച്ചല്ലൂർ നുജുമുദ്ദീൻ. തൊട്ടടുത്ത ജില്ല ഗവ. ആശുപത്രിയിൽ പണി പൂർത്തിയായ ആധുനിക സൗകര്യങ്ങളുള്ള ബഹുനില കെട്ടിത്തിൽ കോവിഡ് രോഗികൾക്കായി സൗകര്യമൊരുക്കാൻ സാഹചര്യമുള്ളപ്പോൾ ആയിരക്കണക്കിന് നേത്രരോഗികളെ ബാധിക്കുന്ന ഈ തീരുമാനം സംസ്ഥാനത്തെ വൻകിട സ്വകാര്യ നേത്രരോഗ ചികിത്സാകേന്ദ്രങ്ങളെ സഹായിക്കാനുള്ള രഹസ്യപദ്ധതിയുടെ ഭാഗമാണെന്ന്​ അദ്ദേഹം ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.