കെ റെയിൽ പദ്ധതി നിർത്തിവെക്കണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ പാരിസ്ഥിതിക-സാമൂഹിക ആഘാതങ്ങളും ഫീസിബിലിറ്റിയും കൃത്യമായി പഠിക്കാതെ നിർമാണ പ്രവർത്തനങ്ങളും ഭൂമി ഏറ്റെടുക്കലും ആരംഭിക്കുന്നത് നിർത്തിവെക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ്​ സുരേന്ദ്രൻ കരിപ്പുഴ ആവശ്യപ്പെട്ടു. പരിസ്ഥിതി പ്രശ്നങ്ങളെകുറിച്ച പഠനത്തിനുശേഷം കുടിയിറക്കപ്പെടുന്ന ജനങ്ങളുടെ പുനരധിവാസം പൂർണതോതിൽ പരിഹരിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടായാൽ മാത്രമേ പദ്ധതിയെക്കുറിച്ച് ആലോചിക്കാവൂ. ജനജീവിതത്തെ സാരമായി ബാധിക്കുന്ന രീതിയിലാണ് കെ റെയിൽ പദ്ധതിയുടെ അലൈൻമൻെറ് തയാറാക്കിയത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകാൻ ശ്രമിച്ചാൽ ജനങ്ങൾ പ്രതിരോധിക്കും. പ്രത്യാഘാതങ്ങൾ പരമാവധി കുറഞ്ഞ പദ്ധതികൾക്കാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം പ്രസ്​താവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.