വനം സേനയുടെ മനോവീര്യം തകർക്കരുത് ​-ഫോറസ്​റ്റ്​ ഒാഫിസേഴ്​സ്​ അസോ.

തിരുവനന്തപുരം: കേരളത്തിലെ വന സമ്പത്ത്​ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായി പ്രയത്​നിക്കുന്ന വനം വകുപ്പ്​ ജീവനക്കാരെ അടച്ചാക്ഷേപിച്ച്​ സേനയുടെ മനോവീര്യം തകർക്കുന്ന അടിസ്ഥാനരഹിതമായ പ്രസ്​താവനകളിൽനിന്ന്​ ഉത്തരവാദപ്പെട്ടവർ പിന്തിരിയണമെന്ന്​ അസോസിയേഷൻ ഒാഫ്​ ഗസറ്റഡ്​ ഫോറസ്​റ്റ്​ ഒാഫിസേഴ്​സ്​ ഒാഫ്​ കേരള ഭാരവാഹികൾ അഭ്യർഥിച്ചു. റവന്യൂ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ പട്ടയഭൂമിയിൽനിന്നാണ്​ മരം മുറിച്ചിട്ടുള്ളത്​. വനംകൊള്ള എന്ന രീതിയിൽ വ്യാപകമായി നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്​. വനസംരക്ഷണത്തി​ൻെറ കാര്യത്തിൽ വനംവകുപ്പിന്​ ഒരു രീതിയിലും വീഴ്​ച സംഭവിച്ചിട്ടില്ല. മരംമുറിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അനാവശ്യമായി ഉദ്യോഗസ്ഥരെ വലിച്ചിഴക്കുന്നത്​ അപലപനീയമാണെന്നും പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.