കെ റെയില്‍: മുഴുവന്‍ നടപടികളും നിര്‍ത്തി​െവക്കണം -ജനകീയ സമിതി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഴുവന്‍ നടപടികളും നിര്‍ത്തി​െവക്കണമെന്ന് സംസ്ഥാന കെ റെയില്‍ വിരുദ്ധ ജനകീയ സമിതി ആവശ്യപ്പെട്ടു. പദ്ധതി സംബന്ധിച്ച്​ സാമൂഹിക ആഘാതപഠനമോ പരിസ്ഥിതി ആഘാത പഠനമോ സര്‍ക്കാര്‍ നടത്തിയിട്ടില്ല. കൃത്യമായ പഠന റിപ്പോര്‍ട്ട് ഇല്ലാത്ത ഈ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുത്. പദ്ധതി കടന്നുപോകുന്ന 11 ജില്ലകളിലെ സമരസമിതി നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ സംസ്ഥാന പ്രസിഡൻറ്​ എം.ബി. ബാബുരാജ് അധ്യക്ഷത വഹിച്ചു. സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കണ്‍വീനര്‍ എസ്. രാജീവന്‍ തുടര്‍ സമര പ്രഖ്യാപനം നടത്തി. പരിസ്ഥിതിയെ തകര്‍ക്കുന്നതും ലക്ഷക്കണക്കിനാളുകളെ കുടിയിറക്കുന്നതും കേരളത്തിന് വളരെ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതുമായ ഈ പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം കൊടുത്തതില്‍ പ്രതിഷേധിച്ച് സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു. വെള്ളിയാഴ്​ച പ്രതിഷേധദിനമാചരിച്ച്​ എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടികള്‍ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.