കന്നിപ്രസംഗത്തിൽ പാട്ടുപാടി നിയമസഭയെ കൈയിലെടുത്ത്​ ദലീമ

തിരുവനന്തപുരം: . വോ​േട്ടാൺ അക്കൗണ്ട്​ പാസാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ പ​െങ്കടുക്കവെയാണ്​ അരൂർ എം.എൽ.എയും ചലച്ചിത്ര പിന്നണി ഗായികയുമായ ദലീമ അംഗങ്ങളുടെ പ്രശംസ ഏറ്റുവാങ്ങിയത്. ലോകം മുഴുവൻ സുഖം വരണമെന്ന്​ ചിന്തിച്ചാണ്​ താനും ത​ൻെറ സർക്കാറും പ്രവർത്തിക്കുന്നതെന്നും അതിനുള്ള അംഗീകാരമാണ്​ ലഭിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. തുടർന്നാണ്​ ഭരണപക്ഷ ​െബഞ്ചിൽനിന്ന്​ പാട്ടുപാടണമെന്ന ആവശ്യമുയർന്നത്​. തുടർന്ന്​ 'ലോകം മുഴുവൻ സുഖം പകരാനായ്​ സ്​നേഹദീപമേ മിഴിതുറക്കൂ' എന്ന ഗാനം ആലപിച്ചാണ്​ അവർ പ്രസംഗം അവസാനിപ്പിച്ചത്​. ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്​പീക്കർ അഭിനന്ദനവും നന്ദിയും അറിയിച്ചു. പിന്നാലെ ഭരണ-പ്രതിപക്ഷാംഗങ്ങൾ ദലീമക്ക്​ അരികിലെത്തി അഭിനന്ദിച്ചു. എം.എൽ.എ​ ഫണ്ട്​ പൊതുപൂളിൽ ഉപയോഗിക്കേണ്ടിവരും -മുഖ്യമന്ത്രി തിരുവനന്തപുരം: കോവിഡ്​ മൂന്നാം തരംഗം​ തടയിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിവിധ ആതുരാലയങ്ങളിൽ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും അതിനുള്ള തുക എം.എൽ.എമാരുടെ ആസ്​തി വികസന ഫണ്ടിൽനിന്ന്​ എടുത്ത്​ പൊതുപൂളിൽ ഉപയോഗിക്കേണ്ടിവരുമെന്നും​ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഇതുസംബന്ധിച്ച​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശ​ൻെറ സംശയം ദൂരീകരിച്ചായിരുന്നു മറുപടി. അഞ്ചുകോടി രൂപയുടെ ഫണ്ടിൽ നാലുകോടി ഇതിനായി വിനിയോഗിക്കു​േമ്പാൾ ബാക്കി ഒരുകോടി മുൻഗണനാ പദ്ധതികൾ നടത്താൻ എം.എൽ.എമാർക്ക്​ നേരിട്ട്​ നൽകാനാകുമോയെന്ന ​ഷാഫി പറമ്പിലി​ൻെറ ചോദ്യത്തിന്​ അതുസംബന്ധിച്ച കാര്യങ്ങൾ ആ​േലാചിച്ച്​ തീരുമാനിക്കേണ്ടതാണെന്ന്​ ധനമന്ത്രി കെ.എൻ. ബാലഗോപാൽ മറുപടി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.