വിദ്യാർഥികൾക്ക്​ മർദനം: പൊലീസി​ന്​ ഗുരുതര വീഴ്​ചയെന്ന്​ റിപ്പോർട്ട്​, നടപടിക്ക്​ ശിപാർശ

ഡിവൈ.എസ്​.പിയുടെ റിപ്പോർട്ട്​ ​െഎ.ജിയുടെ പരിഗണനയിൽ തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർഥികൾക്ക് മർദനമേറ്റ സംഭവത്തിൽ പൊലീസി​ൻെറ ഭാ​ഗത്തുനിന്ന്​ ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ‍. പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്​റ്റഡിയിലെടുത്തപ്പോൾ കാണിക്കേണ്ട ജാഗ്രത പൊലീസി​ൻെറ ഭാഗത്തുനിന്നുണ്ടായില്ല​. വിദ്യാർഥികൾക്ക്​ പൊലീസിൽനിന്ന്​ മർദനമേൽക്കേണ്ടിവന്നെന്നു​തന്നെയാണ്​ കണ്ടെത്തൽ. കാട്ടാക്കട ഡിവൈ.എസ്​.പിയാണ്​ അന്വേഷണം നടത്തി റിപ്പോർട്ട്​ സമർപ്പിച്ചത്​. ഇതിന്മേൽ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്​ത്​ റിപ്പോർട്ട്​ തിരുവനന്തപുരം റേഞ്ച്​ ഡി.ഐ.ജി ഐ.ജിക്ക് കൈമാറി. കാട്ടാക്കട അഞ്ചുതെങ്ങിൻമൂടിലെ അമ്പല പടവിലിരുന്ന് മൊബൈലിൽ അശ്ലീലദൃശ്യം ക​െണ്ടന്നാരോപിച്ചായിരുന്നു പ്ലസ് വൺ വിദ്യാർഥികളെ കഴിഞ്ഞദിവസം പൊലീസ്​ പിടികൂടി മർദിച്ചത്. ഓണ്‍ലൈൻ ക്ലാസിൽ പങ്കെടുത്തിരുന്ന വിദ്യാർഥികളെയാണ്​ പൊലീസ് മർദിച്ചതെന്ന പരാതിയുമായി രക്ഷാകർത്താക്കൾ രംഗത്തെത്തി​. വടിയും കേബിൾ വയറും ഉപയോഗിച്ച്​ വിദ്യാർഥികളെ പൊലീസ്​ ക്രൂരമായി മർദിച്ചെന്നും മർദനമേറ്റ്​ നിലത്തുവീണ വിദ്യാർഥികളെ പൊലീസ്​ നിലത്തിട്ട്​ ചവിട്ടിയെന്നും രക്ഷാകർത്താക്കൾ പരാതിപ്പെട്ടിരുന്നു. വിദ്യാർഥികളെ അടിക്കാൻ പൊലീസ് ഉപയോഗിച്ച കേബിൾ പൊലീസ് ജീപ്പിൽനിന്ന് കണ്ടെത്തിയിരുന്നു. കാട്ടാക്കട ഡിവൈ.എസ്​.പി എസ്. ഷാജി സംഭവസ്ഥലത്തെത്തി രക്ഷാകർത്താക്കളിൽ നിന്നും വിദ്യാർഥികളിൽ നിന്നും മൊഴിയെടുത്തിരുന്നു. മർദനത്തി‍ൻെറ അടയാളങ്ങൾ വിദ്യാർഥികളുടെ ശരീരത്തിൽ കണ്ടെത്തി. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ജില്ല പൊലീസ്​ മേധാവിയോടു​ം സംഭവത്തെക്കുറിച്ച്​ റിപ്പോർട്ട്​ തേടിയിട്ടു​ണ്ട്​. ആ സാഹചര്യം നിലനിൽക്കെയാണ്​ ഇപ്പോൾ ഡിവൈ.എസ്​.പി തന്നെ പൊലീസി​ൻെറ ഭാഗത്തുനിന്നുണ്ടായ വീഴ്​ച കണ്ടെത്തിയിട്ടുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.