വിവരാവകാശ ദുരുപയോഗം തടയാൻ വഴിതേടും -മുഖ്യമന്ത്രി

തിരുവനന്തപുരം: വിവരാവകാശനിയമം ദുരുപയോഗം ചെയ്യുന്നത്​ തടയാൻ എന്ത്​ ചെയ്യാനാകുമെന്ന്​ പരിശോധിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. എ.എന്‍. ഷംസീറി​ൻെറ സബ്​മിഷന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരേ ആളുകൾ പലതവണ അപേക്ഷ സമര്‍പ്പിക്കുന്നതും കൃത്യമായ മറുപടി നല്‍കാന്‍ കഴിയാത്ത സങ്കീര്‍ണ വിഷയങ്ങള്‍ ഉന്നയിക്കുന്നതും മറുപടിയില്‍ വ്യക്തതയില്ലെന്ന് ആരോപിച്ച് അപ്പീല്‍ നല്‍കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ദാരിദ്ര്യരേഖക്ക്​ താഴെയുള്ള അപേക്ഷകര്‍ക്കുള്ള സൗജന്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നുമുണ്ട്​. ഇക്കാര്യത്തിൽ വ്യക്തമായ മാനദണ്ഡം രൂപപ്പെടുത്താൻ സംസ്ഥാന സര്‍ക്കാറിന് എളുപ്പമല്ല. ഇൗ സാഹചര്യത്തില്‍ എന്ത് ചെയ്യാനാകുമെന്നത് പരിശോധിക്കു​ം. തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്​റ്റിറ്റ്യൂട്ടിൽ കുട്ടികൾക്ക്​ ലഭിച്ചിരുന്ന സൗജന്യചികിത്സ തുടരാൻ ശ്രമം നടക്കുകയാണെന്ന്​ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാന സർക്കാർ പണം നൽകിയതുവഴിയാണ്​ കുട്ടികൾക്ക്​ ഇതുവരെ സൗജന്യ ചികിത്സ ലഭിച്ചിരുന്നത്​. പുതുക്കിയ കരാർ​പ്രകാരം ചികിത്സാ നിരക്ക്​ ആശുപത്രി ഉയർത്തി​. നിരക്കുകൾ പുനഃക്രമീകരിച്ച്​ പ്രശ്​നം പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്ന്​ പാറയ്​ക്കൽ അബ്​ദുല്ലയുടെ സബ്​​മിഷന്​ മന്ത്രി മറുപടി നൽകി. പ്രവർത്തനപട്ടികയിൽ മിമിക്രിയെക്കൂടി ഉൾപ്പെടുത്തി സംസ്ഥാന സംഗീത നാടക അക്കാദമിയുടെ നിയമാവലി ഭേദഗതി ചെയ്​ത്​ സമർപ്പിച്ചാൽ സർക്കാർ പരിഗണിക്കുമെന്ന്​ സാംസ്​കാരിക മന്ത്രിക്കുവേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ബി.ഡി. ദേവസിയെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.