ദേശീയപാത വികസനം, കലക്ടർ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു

ആറ്റിങ്ങൽ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ ബൈപാസ് മേഖലയിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ കലക്ടർ നവജ്യോത് ഖോസ അവലോകനം ചെയ്തു. ചിറയിൻകീഴ് - വർക്കല താലൂക്കിൽ ഉൾപ്പെടുന്ന ഭൂമി ഏറ്റെടുക്കൽ നടന്നുവരുകയാണ്. ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം വില്ലേജിൽ മാമം പാലം വരെയുള്ള സ്ഥലത്തി​​ൻെറ അലൈൻമൻെറ് എൻ.എച്ച്.എ.ഐ നി​ശ്ചയിച്ചു. ഇതി​ൻെറ ത്രീഡി നൽകുന്നതിനും സർവേ നടപടികൾ അടിയന്തരമായി തീർക്കാനും കലക്ടർ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ദേശീയപാതയിൽ മാമം പാലത്തിനുസമീപം എൻ എച്ച് 66 പുതിയ അലൈൻമൻെറ് കലക്ടർ പരിശോധിച്ചു. ഭൂമിയേറ്റെടുക്കൽ വൈകുന്നതാണ് കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെയുള്ള റോഡ് വികസനത്തിന് തടസ്സം. ആറ്റിങ്ങൽ ഭാഗത്ത് ദേശീയപാത നഗരത്തിനുപുറത്തു കൂടിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. മാമം മുതൽ കല്ലമ്പലം മണമ്പൂർ വരെയുള്ള ഭാഗത്ത് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ ആറ്റിങ്ങൽ സിവിൽ സ്​റ്റേഷനിൽ ചേർന്ന താലൂക്ക് തല യോഗത്തിൽ അവലോകനം ചെയ്തു. കലക്ടറുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ 38 പരാതികൾ തീർപ്പാക്കി. 87 പരാതികളാണ് പരിഗണനയിൽ വന്നത്. ഇതിൽ ബാക്കി പരാതികൾ അടിയന്തരമായി തീർപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.