മണമ്പൂർ കമ്യൂണിറ്റി ഹെൽത്ത് സെൻറർ കോവിഡ് വാക്സിനേഷൻ പട്ടികയിൽ

മണമ്പൂർ കമ്യൂണിറ്റി ഹെൽത്ത് സൻെറർ കോവിഡ് വാക്സിനേഷൻ പട്ടികയിൽ കല്ലമ്പലം: മണമ്പൂർ കമ്യൂണിറ്റി ഹെൽത്ത് സൻെററിനെ കോവിഡ് വാക്സിനേഷൻ സൻെററായി ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു. 16ന് കോവിഡ് വാക്സിനേഷൻ നൽകുന്ന കേന്ദ്രങ്ങളുടെ പട്ടികയിലാണ് മണമ്പൂർ സി.എച്ച്.സിയെ ഉൾപ്പെടുത്തിയതെന്ന് അഡ്വ. ബി. സത്യൻ എം.എൽ.എ അറിയിച്ചു. ദിവസം 100 പേർക്കാണ് വാക്സിനേഷൻ നൽകുക. ആദ്യഘട്ടം ആരോഗ്യപ്രവർത്തകർക്കാണ് വാക്സിനേഷന് മുൻഗണന. ചിത്രരചനാ മത്സരം കല്ലമ്പലം: മുക്കുകട ദേശാഭിമാനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ യു.പി വിദ്യാർഥികൾക്കായി നാടി​ൻെറ പ്രകൃതിദൃശ്യങ്ങൾ എന്ന തലക്കെട്ടിൽ നടന്ന ചിത്രരചനാ മത്സരം ശ്രദ്ധേയമായി. പഞ്ചായത്തംഗം ഷജീന, ഗ്രന്ഥശാലാ സെക്രട്ടറി എ. ഷാജഹാൻ, അഡ്വ. സന്ദീപ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കല്ലമ്പലത്തും പള്ളിക്കലും വീട്ടമ്മമാരുടെ മാല കവർന്നു സംഭവം മണിക്കൂർ വ്യത്യാസത്തിൽ കല്ലമ്പലം: പള്ളിക്കലും കല്ലമ്പലത്തും ബാങ്കിടപാട്​ നടത്തി വീട്ടിലേക്ക് പോയ വീട്ടമ്മമാരുടെ മാല കവർന്നു. പള്ളിക്കൽ മടവൂർ സ്വദേശി കുമാരിയുടെ നാലര പവൻ മാലയും കല്ലമ്പലം പുതുശ്ശേരിമുക്ക് സദേശി സുഭദ്രയുടെ മൂന്ന് പവ​ൻെറ മാലയുമാണ് കവർന്നത്. കഴിഞ്ഞദിവസം ഉച്ചക്ക് 12.30 ഓടെ പള്ളിക്കൽ എസ്.ബി.ഐയിൽ എത്തി വീട്ടിലേക്ക്​ പോകാൻ ബസ് കാത്തുനിന്ന കുമാരിയോട്​ ഓട്ടോയിലെത്തിയ സ്ത്രീ മടവൂർ ഭാഗത്തേക്ക് വരുന്നോ എന്ന് ചോദിച്ചു. ഓട്ടോയിൽ കയറി കുറച്ചുദൂരം ചെന്നപ്പോൾ രണ്ട് സ്ത്രീകൾകൂടി ഓട്ടോയിൽ കയറി. കുമാരി വീട്ടിലെത്തിയപ്പോഴാണ് മാല നഷ്​ടപ്പെട്ട വിവരം അറിയുന്നത്. ഓട്ടോ പിടിച്ച സ്ത്രീ തമിഴ് കലർന്ന മലയാളം സംസാരിച്ചിരുന്നതായും ആന കുന്നംഭാഗത്ത് ഇറങ്ങിയതായും ഓട്ടോ ഡ്രൈവറിൽനിന്ന്​ വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു. 1.30 ഓടെ കല്ലമ്പലത്തെ ബാങ്കിലെത്തി പെൻഷൻ വാങ്ങി വീട്ടിലേക്കുള്ള ബസിൽ കയറിയ സുഭദ്രക്ക് മറ്റൊരു സ്ത്രീ ഇരിക്കാനുള്ള സീറ്റ് നൽകി. തിരക്കുള്ള ബസിൽനിന്ന് ഇറങ്ങിയശേഷമാണ്​ മാല നഷ്​ടപ്പെട്ടതായി അറിയുന്നത്. ഈ സംഭവങ്ങളുടെയും പിന്നിൽ ഒരേ സംഘമാകാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം. തിരുവനന്തപുരം -കൊല്ലം ജില്ലകളിലെ പൊലീസ് സ്​റ്റേഷനുകളിൽ അറിയിച്ചിട്ടുള്ളതായും അന്വേഷണം ഊർജിതമാക്കിയതായും നാടോടി സംഘങ്ങളെ കണ്ടാൽ ജാഗ്രത വേണമെന്നും പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.