വിഴിഞ്ഞം തീരദേശ പൊലീസ് സീ വിജിൽ മോക് ഡ്രിൽ

വിഴിഞ്ഞം: കരയിൽ നുഴഞ്ഞുകയറാനെത്തിയ ഭീകരവേഷധാരികളെ കസ്​റ്റഡിയിലെടുത്ത വിഴിഞ്ഞം തീരദേശ പൊലീസ് സീ വിജിൽ മോക് ഡ്രില്ലി​ൻെറ ആദ്യദിനം കഴിവ് തെളിയിച്ചു. മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ കടൽ വഴിയെത്തുന്ന ഭീകരരെ തടയാനും പിടികൂടാനുമുള്ള സുരക്ഷാ ഏജൻസികളുടെ ശേഷി പരിശോധിക്കാനായി നടത്തിയ 'സീ വിജിൽ' എന്ന മോക്​ഡ്രില്ലിലാണ് 'ഡമ്മി ഭീകരർ' പിടിയിലായത്. കടലിൽ പട്രോളിങ്​ നടത്തുകയായിരുന്ന തീരദേശ പൊലീസ് വെട്ടുകാടുനിന്ന് ഏഴ് നോട്ടിക്കൽ മൈൽ ഉൾക്കടലിൽ സംശയകരമായി കണ്ട ബോട്ട്​ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് മൂന്ന് 'ഭീകരർ' പിടിയിലായത്. വിഴിഞ്ഞം തീരസംരക്ഷണ സേനയിലെ രണ്ട്സൈനികരും തീരദേശ സ്​റ്റേഷനിലെ ഒരു പൊലീസുകാരനുമാണ് ഭീകരരുടെ വേഷം കെട്ടിയത്. അഞ്ചുതെങ്ങിൽ നിന്ന് പുറപ്പെട്ട് വിഴിഞ്ഞം തുറമുഖം വഴി തലസ്ഥാനനഗരിയിൽ കടക്കുകയായിരുന്നു ലക്ഷ്യം. കടലിൽ പട്രോളിങ്​ നടത്താൻ സ്വന്തമായി നല്ലൊരു ബോട്ടില്ലാതെ നട്ടം തിരിയുമ്പോഴും വാടകബോട്ടിൽ പട്രോളിങ്​ നടത്തിയ തീരദേശ പൊലീസിനെ മറികടന്ന് പോകാൻ ശ്രമിച്ച ഭീകര വേഷധാരികളെ കണ്ടെത്തി പിടികൂടാൻ സാധിച്ച തീരദേശ പൊലീസ് മേലധികാരികളുടെ പ്രശംസയും നേടി. കരയിലേക്ക് നുഴഞ്ഞു കയറിവരുന്ന അപരിചിതരെ കണ്ടെത്താൻ തീരദേശത്ത് ഏഴോളം പൊലീസ് പിക്കറ്റുകൾ സ്ഥാപിച്ചതിനൊപ്പം കരയിൽ ബൈക്ക് പട്രോളിങ്ങും ജീപ്പ് പട്രോളിങ്ങും ഏർപ്പെടുത്തിയിരുന്നു. നാവിക സേനയും തീരസംരക്ഷണസേനയും തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്മൻെറും സംയുക്തമായി സംഘടിപ്പിച്ച മോക്​ഡ്രിൽ ബുധനാഴ്​ച വൈകീട്ട്​ സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.