കോർപറേഷൻ സ്​റ്റാൻഡിങ്​ സമിതികളിലേക്ക്​ അംഗങ്ങളായി

തിരുവനന്തപുരം: കോർപറേഷനിലെ എട്ട്​ സ്​റ്റാൻഡിങ്​ കമ്മിറ്റികളിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ്​ നടന്നു. എല്ലാ സ്​റ്റാൻഡിങ്​ കമ്മിറ്റികളിലേക്കും സംവരണം ചെയ്തിട്ടുള്ള വനിത അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ആദ്യവും തുടർന്ന് പൊതുഅംഗങ്ങളുടെ തെരഞ്ഞെടുപ്പുമാണ് നടന്നത്. നിർദേശിച്ചിട്ടുള്ള അംഗങ്ങളുടെ എണ്ണത്തിൽ കൂടുതൽ നാമനിർദേശം വന്ന ധനകാര്യ, നികുതി-അപ്പീൽ കാര്യ, വിദ്യാഭ്യാസ കായികകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റികളിലേക്ക്​ വോട്ടിങ്ങിലൂടെയാണ്​ തെരഞ്ഞെടുപ്പ്​ നടന്നത്​. മരാമത്ത് കമ്മിറ്റിയിലേക്ക് നിർദിഷ്​ട എണ്ണം നോമിനേഷൻ വന്നതിനാൽ തെരഞ്ഞെടുപ്പ് ആവശ്യമായി വന്നില്ല. ആവശ്യമായ എണ്ണം നോമിനേഷൻ ലഭ്യമാകാത്ത വികസനകാര്യ, ക്ഷേമകാര്യ, ആരോഗ്യകാര്യ, നഗരാസൂത്രണകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റികളിലേക്ക്​ ലഭ്യമായ അംഗങ്ങളെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. ഈ കമ്മിറ്റികളിൽ രണ്ടുവീതം അംഗങ്ങളുടെ കുറവ​ുണ്ട്​. ഈ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ബുധനാഴ്​ച നടക്കും. അഡീഷനൽ ഡിസ്​ട്രിക്ട് മജിസ്​േട്രറ്റ് വരണാധികാരിയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.