കോണ്‍ഗ്രസ്​ ബ്ലോക്ക് കണ്‍വെന്‍ഷനുകള്‍ ആരംഭിച്ചു

തിരുവനന്തപുരം: ജില്ലയില്‍ കോണ്‍ഗ്രസ്​ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുദ്ദേശിച്ച് ബ്ലോക്ക്തല കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കംകുറിച്ചു. തിങ്കളാഴ്ച പാറശ്ശാല, വെള്ളറട, നെയ്യാറ്റിന്‍കര, ചെങ്കല്‍, പാളയം എന്നീ ബ്ലോക്കുകളിലാണ് കണ്‍വെന്‍ഷനുകള്‍ നടന്നത്. ചൊവ്വാഴ്ച രാവിലെ ഡി.സി.സി ഒാഡിറ്റോറിയത്തില്‍ നടന്ന പട്ടം ബ്ലോക്ക് കണ്‍വെന്‍ഷന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ്​ പ്രസിഡൻറ്​ മണ്ണാമൂല രാജന്‍ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. ശിവദാസന്‍ നായര്‍, ഡി.സി.സി പ്രസിഡൻറ്​ നെയ്യാറ്റിന്‍കര സനല്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ്, അഡ്വ. ബേബിസണ്‍, ആറ്റിപ്ര അനില്‍, ആര്‍.വി. രാജേഷ്, ഡി. അരവിന്ദാക്ഷന്‍, ഷിഹാബുദീന്‍ കാര്യത്ത്, സുഭാഷ്‌ കുടപ്പനക്കുന്ന്, പ്രജിന്‍ ബാബു, കെ.എസ്. സുജ, പേരൂര്‍ക്കട രവി തുടങ്ങിയവര്‍ സംബന്ധിച്ചു. ഉച്ചക്കുശേഷം കിളിമാനൂരിലും കാഞ്ഞിരംകുളത്തും വട്ടിയൂര്‍ക്കാവിലും നടന്ന കണ്‍വെന്‍ഷനുകളും എ.ഐ.സി.സി സെക്രട്ടറി പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.