ശ്രീലങ്കയിലേക്ക്​ ബോട്ടിൽ കടത്താൻ ശ്രമിച്ച അഞ്ച് ടൺ മഞ്ഞൾ പിടിച്ചെടുത്തു

മാർത്താണ്ഡം: യന്ത്രവത്​കൃത ബോട്ടിൽ ശ്രീലങ്കയിലേക്ക്​ കടത്താൻ ഒളിപ്പിച്ചിരുന്ന അഞ്ച് ടൺ മഞ്ഞൾ കുളച്ചൽ മറൈൻ പൊലീസ്​ പിടിച്ചെടുത്തു. ഇരയിമ്മൻതുറ മത്സ്യബന്ധന ഗ്രാമത്തിനടുത്ത താമ്രപർണി നദിക്കരയിൽ നിർത്തിയിട്ടിരുന്ന ബോട്ടിൽ നിന്നാണ്​ 25 കിലോ ഭാരമുള്ള 200 ചാക്കുകൾ കണ്ടെടുത്തത്​. ഇവയുടെ മൂല്യം 10 ലക്ഷത്തോളം വരും. പൊലീസിന് ലഭിച്ച സൂചനയുടെ അടിസ്​ഥാനത്തിൽ നിദ്രവിള ഇൻസ്​പെക്ടർ രാജ്, സ്​പെഷൽ പൊലീസ്​ ഹെഡ്കോൺസ്​റ്റബിൾ ജോസ്​, മറൈൻ പൊലീസ്​ ഇൻസ്​പെക്ടർ അരുൾ റോസ്​ സിങ്, ഇൻറലിജൻസ്​ വിഭാഗം ഇൻസ്​പെക്ടർ പാൾരാജ് തുടങ്ങിയവർ നടത്തിയ പരിശോധനയിലാണ് മഞ്ഞൾ കണ്ടെത്തിയത്. ബോട്ട്​ ലക്ഷദ്വീപ് സ്വദേശി അൻവറി​േൻറതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചിന്​ വള്ളവിള സ്വദേശി ജോബുവാണ് ബോട്ട് തേങ്ങാപ്പട്ടണം തുറമുഖം വഴി ഇരയുമ്മൻതുറയിൽ എത്തിച്ചത്. മഞ്ഞൾ കടത്താൻ ശ്രമിച്ചവരെക്കുറിച്ച് പൊലീസ്​ അന്വേഷണം തുടങ്ങി. രാമേശ്വരം കടൽത്തീരം വഴി ശ്രീലങ്കയിലേക്ക്​ മഞ്ഞൾ കടത്ത്​ പതിവാണ്. ചിലപ്പോൾ ഇവ പിടികൂടാറുമുണ്ട്. അവിടെ പരിശോധന കർശനമാക്കിയതിൻെറ അടിസ്ഥാനത്തിൽ കടത്തൽ കേന്ദ്രം കന്യാകുമാരി ഭാഗത്തേക്ക്​ മാറ്റിയതായിരിക്കാം എന്നാണ് പൊലീസിൻെറ പ്രാഥമിക നിഗമനം. Turmeric.jpg Turmeric pakage for smuggling.jpg ശ്രീലങ്കയിലേക്ക്​ കടത്താൻ ബോട്ടിൽ സൂക്ഷിച്ച മഞ്ഞൾ പൊതികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.