കടയ്ക്കാവൂർ പോക്സോ കേസ്, ഇരയെ മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരാക്കാനുള്ള തീരുമാനം അവസാന നിമിഷം പൊലീസ് റദ്ദാക്കി

ആറ്റിങ്ങൽ: കടയ്ക്കാവൂർ പോക്സോ കേസ് ഇരയെ മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരാക്കിയില്ല; മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി പൊലീസ്. കടയ്ക്കാവൂർ പൊലീസ് സ്​റ്റേഷൻ പരിധിയിൽ പോക്സോ കേസിൽ മാതാവ് പിടിയിലായ സംഭവം വിവാദമായതോടെ കൂടുതൽ അന്വേഷണത്തിനും വ്യക്തതക്കും വേണ്ടി പ്രത്യേക മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരാക്കി മൊഴിയെടുക്കാൻ തീരുമാനിച്ചിരുന്നു. നിലവിൽ കുട്ടി നൽകിയ മൊഴി മാതാവുമയി പിണങ്ങിക്കഴിയുന്ന പിതാവ് പറയിച്ചതാണെന്ന ആരോപണം ശക്തമായതോടെയാണ് മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരാക്കാൻ തീരുമാനിച്ചിരുന്നത്. ചൊവ്വാഴ്ച പൊലീസ് ഇതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. എന്നാൽ, നിലവിൽ അന്വേഷണച്ചുമതല വഹിക്കുന്ന ഐ.ജി അത് വിലക്കി. അനുമതി തന്നിട്ട് ഇതിന്മേൽ മറ്റു നടപടികൾ സീകരിച്ചാൽ മതി എന്ന നിർദേശം നൽകി. ഇതേ സമയം പ്രതിയുടെ ഭർത്താവി​ൻെറ രണ്ടാം വിവാഹത്തെ ചൊല്ലിയും പരാതി ഉയർന്നിട്ടുണ്ട്. ആദ്യ വിവാഹം മൊഴി ചൊല്ലി വേർപെടുത്തി എന്നാണ് ഇദ്ദേഹം നേരത്തേ പറഞ്ഞിരുന്നത്. മതപരമായി വിവാഹബന്ധം വേർപെടുത്തിയതിനാൽ കുടുംബ കോടതിയിൽ കേസ് നിലനിൽക്കില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ, ജമാഅത്ത് കമ്മിറ്റി ഇത് നിഷേധിച്ചു. ആദ്യ വിവാഹം പള്ളി കമ്മിറ്റിയുടെ അറിവോടെ വേർപെടുത്തിയിട്ടി​െല്ലന്നും അതിനാൽ രണ്ടാം വിവാഹവും രജിസ്​റ്റർ ചെയ്യാനാകില്ലെന്നും ഭാരവാഹികൾ പറഞ്ഞു. യുവതിയുടെ ഭർത്താവും രണ്ടാം ഭാര്യയും വിദേശത്തേക്ക് കടക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ആക്​ഷൻ കൗൺസിൽ ഭാരവാഹികൾ അധികൃതർക്ക് നിവേദനം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.