സിദ്ദീഖ് കാപ്പ​െൻറ തടങ്കൽ മാധ്യമ സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളി ^എൻ.കെ. പ്രേമചന്ദ്രൻ

സിദ്ദീഖ് കാപ്പ​ൻെറ തടങ്കൽ മാധ്യമ സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളി -എൻ.കെ. പ്രേമചന്ദ്രൻ തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പ​ൻെറ അന്യായമായി നീളുന്ന തടങ്കൽ രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. രാജ്യം നേരിടുന്ന യഥാർഥ ഫാഷിസത്തി​ൻെറ പ്രതിഫലനമാണ് ഈ തടങ്കലിലൂടെ വ്യക്തമാകുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. സിദ്ദീഖ് കാപ്പ​ൻെറ മോചനത്തിനായി സംസ്ഥാന സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഭാര്യ റൈഹാനത്തും മക്കളും സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീജ നെയ്യാറ്റിൻകര അധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ്, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കെ.പി. റെജി, സാംസ്കാരിക പ്രവർത്തകൻ ആർ. അജയൻ, സേവാ യൂനിയൻ പ്രസിഡൻറ്​ സീറ്റാ ദാസൻ, എൻ.സി.എച്ച്.ആർ.ഒ സംസ്ഥാന പ്രസിഡൻറ് വിളയോടി ശിവൻകുട്ടി, മൈനോറിറ്റി റൈറ്റ്സ് വാച്ച് ജനറൽ സെക്രട്ടറി എ.എം. നദ്​വി, എൻ.സി.എച്ച്.ആർ.ഒ ദേശീയ സെക്രട്ടറി റെനി ഐലിൻ, വെൽ​െഫയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എൻ.എം. അൻസാരി, എസ്​.​െഎ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ, കവയിത്രി ഷെമീന ബീഗം, എ.എസ്. അജിത് കുമാർ, കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.പി. അജ്മൽ, ഭീം ആർമി ജില്ല പ്രസിഡൻറ് രഞ്ജിനി സുഭാഷ്, മാധ്യമ പ്രവർത്തകൻ കെ.പി.ഒ. റഹ്​മത്തുല്ല, ഡോ. പി.ജി. ഹരി എന്നിവർ സംസാരിച്ചു. ധർണയിൽ സിദ്ദീഖ് കാപ്പ​ൻെറ മക്കളായ മുസ്സമ്മിൽ, സിദാൻ, മെഹ്​നാസ് എന്നിവരും കുടുംബാംഗങ്ങളും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.