ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികന്‍ മരിച്ചു

nezamane(70) vlda പാറശ്ശാല: ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ വൃദ്ധന്‍ മരിച്ചു. കുളത്തൂര്‍ പറയന്‍വിള വീട്ടില്‍ നേശമണിയാണ്​ (70) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 5.30 ഓടെ വിരാലിക്ക് സമീപം വെട്ടുകാടാണ് അപകടം നടന്നത്. ചായ കുടിക്കാനായി നടന്നുവരവെയാണ് ഓട്ടോ ഇടിച്ചത്. തുടര്‍ന്ന് നിയന്ത്രണംതെറ്റിയ ഓട്ടോ മറിഞ്ഞ്​ യാത്രക്കാരിയായ ശാന്തക്കും പരിക്കേറ്റു. തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നേശമണി മരിച്ചു. ഭാര്യ: ചെല്ലക്കുട്ടി. മക്കള്‍: അജിത, അനിത. പൊഴിയൂര്‍ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.