സർട്ടിഫിക്കറ്റ് ഹാജരാക്കണം

തിരുവനന്തപുരം: ജില്ലയിലേക്ക് മുന്നാക്ക സംവരണ വിഭാഗത്തിൽ ഡി.എൽ.എഡിന് നിലവിൽ അപേക്ഷ സമർപ്പിച്ചവർ ആനുകൂല്യം ലഭിക്കുന്നതിന്​ റവന്യൂ അധികൃതരിൽനിന്നും ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് വാങ്ങി 23ന് വൈകീട്ട് നാലിനകം പത്മവിലാസം റോഡിൽ അറ്റ്‌ലസ് ജൂവലറിക്ക് എതിർവശത്തായി പ്രവർത്തിക്കുന്ന തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ ഒാഫിസിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം. സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ മാത്രമേ ആനുകൂല്യത്തിന് പരിഗണിക്കുകയുള്ളൂ. ജൂനിയർ ലാബ് അസിസ്​റ്റൻറ്​ കരാർ നിയമനം തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിലെ മൈക്രോബയോളജി വിഭാഗത്തിൽ ജൂനിയർ ലാബ് അസിസ്​റ്റൻറ്​ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. ഡി.എം.എൽ.റ്റി-വി.എച്ച്.എസ്.ഇ/ഡി.എം.എൽ.റ്റിയാണ് യോഗ്യത. ശമ്പളം 19,320 രൂപ. കരാർ കാലാവധി ഒരുവർഷമാണ്. നിശ്ചിത യോഗ്യതയുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 29ന് മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലി​ൻെറ കാര്യാലയത്തിൽ അപേക്ഷിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.