ക്രിസ്മസ്-പുതുവത്സരം: കെ.എസ്.ആർ.ടി.സി സ്​പെഷൽ സർവിസുകൾ

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ദിനത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി പ്രത്യേക അന്തർ സംസ്ഥാന സർവിസ് നടത്തും. ഡിസംബർ 21 മുതൽ ജനുവരി 4 വരെയാണ് പ്രത്യേക സർവിസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങിൽനിന്ന്​ ബംഗളൂരുവിലേക്കും തിരിച്ചുമാണ് സർവിസ്. സർവിസുകളും സമയക്രമവും ഇങ്ങനെ: ബംഗളൂരുവിൽ നിന്നുള്ള സർവിസുകൾ 1.ബംഗളൂരു-കോഴിക്കോട് (സൂപ്പർ എക്സ്പ്രസ്) മാനന്തവാടി, കുട്ട വഴി രാത്രി 9.45ന് 2.ബംഗളൂരു-കോഴിക്കോട് (സൂപ്പർ ഡീലക്സ്) മാനന്തവാടി, കുട്ട വഴി രാത്രി 9.20ന് 3.ബംഗളൂരു-കോഴിക്കോട് (സൂപ്പർ ഡീലക്സ്) മാനന്തവാടി, കുട്ട വഴി രാത്രി 10.15ന് 4. ബംഗളൂരു-തൃശൂർ (സൂപ്പർ ഡീലക്സ്) പാലക്കാട് സേലം വഴി രാത്രി 7.25ന് 5. ബംഗളൂരു-എറണാകുളം (സൂപ്പർ ഡീലക്സ്) പാലക്കാട്, സേലം വഴി രാത്രി 6.40ന് 6. ബംഗളൂരു-തിരുവനന്തപുരം (സൂപ്പർ ഡീലക്സ്) പാലക്കാട്, സേലം വഴി വൈകീട്ട് 6ന് 7. ബംഗളൂരു-കോട്ടയം (സൂപ്പർ ഡീലക്സ്) പാലക്കാട് സേലം വഴി വൈകീട്ട് 6.15ന് 8. ബംഗളൂരു-കണ്ണൂർ (സൂപ്പർ ഡീലക്സ്) ഇരിട്ടി, മട്ടന്നൂർ വഴി രാത്രി 10.10ന് 9. ബംഗളൂരു-കണ്ണൂർ (സൂപ്പർ ഫാസ്​റ്റ്​) ഇരിട്ടി, കൂട്ടുപുഴ വഴി രാത്രി 11 10. ബംഗളൂരു-പയ്യന്നൂർ (സൂപ്പർ എക്സ്പ്രസ്) ചെറുപുഴ വഴി രാത്രി 10.15ന് 11. ബംഗളൂരു-സുൽത്താൻ ബത്തേരി (സൂപ്പർ ഫാസ്​റ്റ്​) മൈസൂർ വഴി രാത്രി 11.55ന് 12. ചെന്നൈ-തിരുവനന്തപുരം (സൂപ്പർ ഡീലക്സ്) ട്രിച്ചി, മധുര, നാഗർകോവിൽ വഴി വൈകീട്ട് 5.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.