വിജയത്തിൽ മന്ത്രിമാരെ അഭിനന്ദിച്ച്​ മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിൽ മന്ത്രിമാരെ അഭിനന്ദിച്ച്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ. വ്യാഴാഴ്​ച ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു​ അഭിനന്ദനം. തെരഞ്ഞെടുപ്പ്​ ഫലം മന്ത്രിസഭ വിലയിരുത്തി. തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം പിൻവലിച്ചതിന്​ ശേഷം മന്ത്രിസഭ പതിവുപോലെ തീരുമാനങ്ങളിലേക്ക്​ കടക്കും. വ്യാഴാഴ്​ചത്തെ മന്ത്രിസഭയിൽ പ്രധാന തീരുമാനങ്ങളൊന്നും ഉണ്ടായില്ലെന്നാണ്​ വിവരം. വിവാദ പെരുമഴയാണ്​ തെരഞ്ഞെടുപ്പിന്​ മുമ്പ്​ ഉണ്ടായ​െതന്നും നേടിയത്​ ഉജ്ജ്വല വിജയമാണെന്നും മന്ത്രിസഭ വിലയിരുത്തി. ജില്ലകളുടെ ചുമതല വഹിച്ച മന്ത്രിമാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സർക്കാറിൻെറ ജനക്ഷേമ പദ്ധതികൾ തെരഞ്ഞെടുപ്പിൽ ഗുണംചെയ്​തു. കേരളം മുന്നോട്ടു​െവച്ച ബദൽ നയം ജനങ്ങൾ ഏറ്റെടുത്തെന്നും മന്ത്രിസഭയിൽ അഭിപ്രായമുയർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.