കര്‍ഷക സമരത്തിന് ജമാഅത്ത് ഫെഡറേഷന്‍ ഐക്യദാര്‍ഢ്യം

(ചിത്രം) കൊല്ലം: കര്‍ഷക സമരത്തിന് കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജനലക്ഷങ്ങള്‍ ഡല്‍ഹിയിലെ തെരുവോരങ്ങളില്‍ കേന്ദ്രത്തി​ൻെറ, മുതലാളിത്ത, കര്‍ഷക നിയമത്തിനെതിരെ പടപൊരുതുന്നത് കൃഷി സംരക്ഷണത്തിന് മാത്രമല്ല. ഗവണ്‍മൻെറി​ൻെറ അഹങ്കാരം അവസാനിപ്പിക്കാന്‍ കൂടിയാണ്​. പൗരത്വ നിയമത്തിനെതിരെ ഡല്‍ഹി ഷഹീന്‍ബാഗില്‍ പ്രതിഷേധിച്ച വൃദ്ധരായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും അടിച്ചോടിച്ചവര്‍ ഇപ്പോള്‍ കര്‍ഷകസമരം ഒതുക്കിത്തീര്‍ക്കാന്‍ സമര നേതാക്കളോട് യാചിക്കുകയാണെന്ന്​ ഫെഡറേഷൻ സംസ്​ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. മദ്​റസ പഠനം കോവിഡ് മാനദണ്ഡം പാലിച്ച് ഡിസംബര്‍ 19 മുതല്‍ ആരംഭിക്കും. സംവരണ അട്ടിമറിക്കും പൗരത്വ നിയമത്തിനെതിരെയും ന്യൂനപക്ഷ അവകാശ സംരക്ഷണത്തിന്​ വേണ്ടിയും ശക്തമായ സമരം സംഘടിപ്പിക്കുന്നതി​ൻെറ ഭാഗമായി ജനുവരിയില്‍ മുസ്​ലിം സംഘടന നേതാക്കളുടെ സെമിനാര്‍ സംഘടിപ്പിക്കും. അറബിക് സര്‍വകലാശാല സ്ഥാപിക്കാന്‍ കാലതാമസം വരുത്തിയാല്‍ രാഷ്​ട്രീയമായി നേരിടുമെന്ന് യോഗം സർക്കാറിന്​ മുന്നറിയിപ്പ് നല്‍കി. പ്രസിഡൻറ്​ കടയ്ക്കല്‍ അബ്​ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, ട്രഷറര്‍ എ. യൂനുസ് കുഞ്ഞ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എം.എ. സമദ്, അഡ്വ. നസീര്‍ ഹുസൈന്‍, അഡ്വ. കുറ്റിയില്‍ ഷാജഹാന്‍, പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി, കായംകുളം ജലാലുദ്ദീന്‍ മൗലവി, പുനലൂര്‍ അബ്​ദുല്‍ റഷീദ്, പത്തനംതിട്ട എച്ച്. ഷാജഹാന്‍ ഹാജി, കെ.എച്ച്. മുഹമ്മദ് മൗലവി, അടൂര്‍ റഷീദാലി, പോരുവഴി ജലീല്‍, കണ്ണനെല്ലൂര്‍ നിസാമുദ്ദീന്‍, പഴകുളം നാസര്‍, മൂവാറ്റുഴ കെ.പി. അബ്​ദുല്‍ സലാം മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.