പാറശ്ശാല, കുന്നത്തുകാല്‍, മര്യാപുരം ജില്ല ഡിവിഷനുകളില്‍ എൽ.ഡി.എഫ്​ തരംഗം

വെള്ളറട: തിരുവനന്തപുരം ജില്ല പഞ്ചായത്ത്​ കുന്നത്തുകാല്‍, പാറശ്ശാല ഡിവിഷനുകള്‍ എൽ.ഡി.എഫ്​ നിലനിർത്തുകയും യു.ഡി.എഫി​ൻെറ ഭരണത്തിന്‍ കീഴിലായിരുന്ന മര്യാപുരം ഡിവിഷന്‍ പിടിച്ചെടുത്തു. ഇടതു പക്ഷത്തി​ൻെറ പക്കലുണ്ടായിരുന്ന വെള്ളറട ഡിവിഷന്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. ത്രികോണ മത്സരമെന്നു കരുതിയ കുന്നത്തുകാല്‍ ഡിവിഷനില്‍ 9000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്​ ഇടതുസ്ഥാനാര്‍ഥി വി.എസ്. ബിനു വിജയിച്ചത്​. പാറശ്ശാല ഡിവിഷനില്‍ 4600 ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എൽ.ഡി.എഫിലെ വി.ആര്‍. സലൂജയും മര്യാപുരം ഡിവിഷനില്‍ 500ൽ അധികം വോട്ട്​ ഭൂരിപക്ഷത്തില്‍ സൂര്യ എസ്. പ്രേമും വിജയിച്ചു. വെള്ളറടയില്‍ 7000ത്തോളം വോട്ട്​ ഭൂരിപക്ഷത്തിലാണ് അന്‍സജിതാ റസല്‍ വിജയിച്ചത്. ചിത്രങ്ങള്‍ 1 .വി.എസ്. ബിനു കുന്നത്തുകാല്‍ ജില്ല ഡിവിഷന്‍. 2 പാറശ്ശാല ഡിവിഷന്‍ വി.ആർ. സലൂജ. 3 മര്യാപുരം ഡിവിഷന്‍ സൂര്യ എസ്. പ്രേം. 4 വെള്ളറട ഡിവിഷന്‍ അന്‍സജിതാ റസല്‍. v s Binu Soorya S. Prem LDF ansagetharassal udf Saluja LDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.