എഴുത്തുകാരുടെ സംഗമവും പുസ്തക പ്രകാശനവും

തിരുവനന്തപുരം: പ്രഭാത് സാംസ്കാരിക സംഘത്തി​ൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വഞ്ചിയൂർ പ്രഭാത് അങ്കണത്തിൽ നടക്കുന്ന പരിപാടി പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രണയാക്ഷരങ്ങൾ (അരവിന്ദൻ വാഴക്കുളം), പ്രണയകാലത്തെ ഒരു മഴ (കെ.ആർ. മധുകുമാർ), രവിവംശം (എസ്. ഓമനക്കുട്ടൻ) പെണ്ണ് (അരുൺ തിരുനക്കര), വഴിയിറമ്പിലെ കൽവിളക്കുകൾ, നാളെയുടെ പൂക്കൾ (സുഷമ മൈനാഗപ്പള്ളി), അജ്മാൻ ടു ഷാർജ (നസീം പുന്നയൂർ), കടലിൽ ഒരു രാത്രിയിൽ (വിൻസൻറ് ഡിക്രൂസ്), രക്തദാഹികളായ ഭരണാധിപർ (പ്രഫ.കെ.ആർ. രവീന്ദ്രൻ നായർ) എന്നീ ഗ്രന്ഥങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.