ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പള്ളിവേട്ട നാളെ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ അല്‍പ്പശി ഉത്സവത്തി​ൻെറ ഭാഗമായ പള്ളിവേട്ട വ്യാഴാഴ്ച രാത്രി എട്ടിന് നടക്കും. വെള്ളിയാഴ്ച വൈകീട്ട് പത്മതീര്‍ഥത്തില്‍ നടക്കുന്ന ആറാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങും. മീന ഉത്സവത്തിന് സമാനമായി പടിഞ്ഞാറേ നടയിലാണ് പള്ളിവേട്ട നടക്കുക. വ്യാഴാഴ്ച രാത്രി ഉത്സവ ശീവേലിക്കുശേഷം ഗരുഡവാഹനത്തില്‍ പത്മനാഭസ്വാമി, തെക്കേടത്ത് നരസിംഹസ്വാമി, തിരുവാമ്പാടി ശ്രീകൃഷ്ണന്‍ എന്നീ വിഗ്രഹങ്ങളെ പടിഞ്ഞാറെനട വഴി പുറത്തെഴുന്നള്ളിക്കും. തുടർന്ന്​ മതിലകം ഓഫിസിന് മുന്നില്‍ തയാറാക്കുന്ന വേട്ടക്കളത്തില്‍ ക്ഷേത്രം സ്ഥാനി കരിക്കില്‍ അ​െമ്പയ്​ത്​ വേട്ട നടത്തും. തുടര്‍ന്ന് അകത്തെഴുന്നള്ളിക്കുന്ന വിഗ്രഹങ്ങളെ പള്ളിക്കുറുപ്പിരുത്തും. വെള്ളിയാഴ്ച വൈകീട്ട് ആറാട്ടിനായി ഗരുഡവാഹനത്തില്‍ വിഗ്രഹങ്ങളെ കിഴക്കേനടയിലൂടെ പുറത്തെഴുന്നള്ളിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.