തെരുവുനായ കടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭാ പ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍ തെരുവുനായ കടിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു. നായക്ക്​ പേയിളകിയതായി സംശയിക്കുന്നു. കടിയേറ്റവരില്‍ എട്ടുപേര്‍ വലിയകുന്ന് താലൂക്കാശുപത്രിയില്‍ ചികിത്സതേടി. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക്​ പോകാന്‍ നിർദേശിച്ചിട്ടുണ്ട്. കുന്നത്ത് നളന്ദ റോഡ്, ജി.എച്ച്.എസ്.എസിന് സമീപം, കാഞ്ഞിരംകോണം, ഇരട്ടപ്പന, കച്ചേരിനട എന്നിവിടങ്ങളില്‍ നിന്നവര്‍ക്കാണ് നായയുടെ കടിയേറ്റത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.