കര്‍ഷകരെ ഭിന്നിപ്പിക്കാനുള്ള കേന്ദ്രത്തി​െൻറ കുതന്ത്രം വിജയിക്കില്ല ^ചെന്നിത്തല

കര്‍ഷകരെ ഭിന്നിപ്പിക്കാനുള്ള കേന്ദ്രത്തി​ൻെറ കുതന്ത്രം വിജയിക്കില്ല -ചെന്നിത്തല തിരുവനന്തപുരം: രാജ്യത്തെ കാര്‍ഷികമേഖലയുടെ നിലനില്‍പ്പിന് വേണ്ടി നിശ്ചയദാര്‍ഢ്യത്തോടെ പോരാടുന്ന കര്‍ഷകരെ ഭിന്നിപ്പിച്ച് മുതലെടുക്കാനുള്ള ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാറി​ൻെറയും കുതന്ത്രങ്ങള്‍ വിജയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമസ്ത മേഖലയും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിയ മോദി സര്‍ക്കാര്‍ കാര്‍ഷികമേഖലയും പണയപ്പെടുത്താന്‍ പോവുകയാണ്. സംസ്ഥാനത്തെ സി.പി.എം നേതൃത്വം സമരത്തില്‍ കപടസമീപനമാണ് സ്വീകരിച്ചത്. യു.ഡി.എഫി​ൻെറ എം.പിമാര്‍ ഒരാള്‍പോലും സമരരംഗത്തേക്ക് പോയില്ലെന്ന സി.പി.എം ആക്ടിങ്​ സെക്രട്ടറി വിജയരാഘവ​ൻെറ പ്രസ്താവന ഇതിനു തെളിവാണ്. രാഹുൽ ഗാന്ധി കൂടി ചേര്‍ന്നാണ് കര്‍ഷകർ രാഷ്​ട്രപതിയെ കണ്ടത്. തോന്നുന്നതെല്ലാം വിളിച്ചുപറഞ്ഞ് വിജയരാഘവന്‍ തുടര്‍ച്ചയായി അപഹാസ്യനാവുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.