സരിതക്കെതിരായ പരാതി മുക്കിയെന്ന്​ ആക്ഷേപം

തിരുവനന്തപുരം: നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട്​ സരിത നായർ​െക്കതിരെ അന്വേഷണം ആവശ്യപ്പെട്ട്​ ബെവ്​കോ ​േനരത്തേ നൽകിയ പരാതി മുക്കിയെന്ന്​ ആക്ഷേപം. തട്ടിപ്പിൽ പേര്​ പരാമർശിക്കപ്പെട്ട ഉദ്യോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിവറേജസ്​ കോർപറേഷൻ കഴിഞ്ഞമാസം തന്നെ സരിത ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ്​ അന്വേഷണം ആവശ്യപ്പെട്ടുള്ള കത്ത്​ സർക്കാറിന്​ നൽകിയിരുന്നു. ആ പരാതിയിൽ വിജിലൻസ്​ അന്വേഷണത്തിന്​ നിർദേശിച്ചെന്ന പ്രഖ്യാപനം വന്നതല്ലാതെ ഒന്നുമുണ്ടായില്ല. പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തെങ്കിലും അതും ഒരിടത്തും എത്തിയിട്ടില്ല. തട്ടിപ്പിനിരയായ നിരവധി പേർ രംഗത്തെത്തിയ സാഹചര്യത്തിൽ സർക്കാർ വിജിലൻസ്​ അന്വേഷണം പ്രഖ്യാപിക്കുമെന്നാണ്​ സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.