വോട്ടെണ്ണല്‍: നെടുമങ്ങാട്ട് ഒരുക്കങ്ങളായി

നെടുമങ്ങാട്: നെടുമങ്ങാട് താലൂക്കിലെ വോട്ടെണ്ണലിന് കേന്ദ്രങ്ങള്‍ സജ്ജമായി. നെടുമങ്ങാട് ബോയ്‌സ്​ ഹൈസ്കൂൾ, നെടുമങ്ങാട് ഗേള്‍സ് ഹയർസെക്കൻഡറി സ്കൂൾ, വെള്ളനാട് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വെഞ്ഞാറമൂട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 16ന് രാവിലെ എട്ടുമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടെടുപ്പിനുശേഷം യന്ത്രങ്ങള്‍ അതത് കേന്ദ്രങ്ങളില്‍ സീൽ ചെയ്ത സ്‌ട്രോങ് റൂമുകളില്‍ പൊലീസ് കാവലിലാണ് സൂക്ഷിച്ചിരിക്കുന്നത്. പരമാവധി എട്ട്​ പോളിങ് ബൂത്തുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ക്രമീകരണം. സ്ഥാനാര്‍ഥികള്‍ക്കും അവരുടെ ഓരോ കൗണ്ടിങ് ഏജൻറിനും മാത്രമാണ് ഹാളില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. നെടുമങ്ങാട് നഗരസഭയുടെ വോട്ടെണ്ണല്‍ മഞ്ച ബോയ്സ്​ ഹൈസ്‌കൂളിലാണ് നടക്കുക. വെള്ളനാട് ബ്ലോക്കി​ൻെറ വോട്ടെണ്ണല്‍ വെള്ളനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും വാമനപുരത്തി​​ൻെറത് വെഞ്ഞാറമൂട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും നടക്കും. നെടുമങ്ങാട് ഗേള്‍സ് എച്ച്.എസ്.എസ് ആണ് നെടുമങ്ങാട് ബ്ലോക്ക്​ പഞ്ചായത്തി​ൻെറ വോട്ടെണ്ണല്‍ കേന്ദ്രം. പോസ്​റ്റല്‍ ബാലറ്റുകളാണ് ആദ്യമെണ്ണുക. ത്രിതല പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിങ് അസിസ്​റ്റൻറുമാരും നഗരസഭകളില്‍ ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും ഒരു കൗണ്ടിങ് അസിസ്​റ്റൻറുമാകും ഉണ്ടാകുക. വോട്ടെണ്ണല്‍ വിവരങ്ങള്‍ ട്രെന്‍ഡ് സോഫ്റ്റ്‌വെയര്‍ മുഖേന തത്സമയം ലഭ്യമാക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. nedumangad girls higher secondory schoolil ഫോേട്ടാ: നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്​കൂളിൽ സൂക്ഷിച്ചിരിക്കുന്ന ബാലറ്റ്​ പെട്ടികൾക്ക് കാവൽ നിൽക്കുന്ന പൊലീസുകാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.