പോത്തൻകോട് ബേക്കറി സംഘർഷം: ഇരുകൂട്ടർക്കുമെതിരെ കേസ്

പോത്തൻകോട്: മേലെമുക്ക് മുന്നാസ് ബേക്കറിയിൽ നടന്ന സംഘർഷത്തിൽ തിളച്ച പാൽ വീണ്​ പരിക്കേറ്റ യുവാക്കളുടെ പരാതിയിൽ കട ഉടമക്കും ജീവനക്കാരനുമെതിരെ പൊലീസ് കേസെടുത്തു. കടയിൽ കയറി അക്രമം നടത്തി എന്ന കടയുടമയുടെ പരാതിയിൽ കഴിഞ്ഞദിവസം എതിർവിഭാഗത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഘർഷത്തിൽ വെമ്പായം സ്വദേശികളായ ആസിഫ് (25), സഹോദരൻ ആഷിഖ്, ബന്ധുവായ ശംഖുംമുഖം സ്വദേശി ഷാൻ ഖാൻ (22), സഹോദരൻ ഷാരൂഖാൻ (25) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ മുതുകിൽ പൊള്ളലേറ്റ ഷാരൂഖാ​ൻെറ നില ഗുരുതരമാണ്. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഷാരൂഖാ​ൻെറ മൊഴി മജിസ്​ട്രേറ്റ് രേഖപ്പെടുത്തി. ഷാൻ ഖാ​ൻെറ കൈക്ക്​ പൊട്ടലുണ്ട്. സംഘർഷത്തിൽ കടയുടമ ഷാജി, ജീവനക്കാരനായ അജീഷ് എന്നിവർക്കും പൊള്ളലേറ്റിരുന്നു. കാറിലെത്തിയ മൂന്ന് യുവാക്കൾ സാധനങ്ങൾ വാങ്ങാനെത്തിയ യുവതിയെ അസഭ്യം പറ​െഞ്ഞന്നും ഇത് ചോദ്യംചെയ്തതിലും കാറി​ൻെറ ചിത്രം മൊബൈലിൽ പകർത്തിയതിനും കാറിലുണ്ടായിരുന്നവർ അക്രമം നടത്തുകയായിരുന്നു എന്നാണ് കടയുടമ പൊലീസിനോട് പറഞ്ഞത്. തുടർന്ന് സംഘംചേർന്നെത്തിയ യുവാക്കൾ അക്രമം നടത്തുകയും പിടിവലിക്കിടയിൽ തിളച്ച പാൽ യുവാക്കളുടെ ദേഹത്ത് വീഴുകയായിരു​െന്നന്നാണ് കടയുടമ ഷാജി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ തങ്ങളിൽ ഒരാളെ കടയുടമയും സംഘവും ചേർന്ന് തടഞ്ഞുവെച്ച്​ മർദിെച്ചന്നും മോചിപ്പിക്കാൻ എത്തിയവരുടെ ദേഹത്ത് മനഃപൂർവം തിളച്ച പാൽ ഒഴിക്കുകയായിരുന്നു എന്നുമാണ് യുവാക്കൾ പൊലീസ് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോത്തൻകോട് പൊലീസ് കേസ് രജിസ്​റ്റർ ചെയ്തു. സംഭവസമയത്ത് ബേക്കറിയിലെ സി.സി.ടി.വി കാമറ പ്രവർത്തിക്കാത്തതിൽ ദുരൂഹത ഉണ്ടെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.