പോളിങ്​ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ടെസ്​റ്റ്​ നിർദേശിച്ചിട്ടില്ല ^സംസ്ഥാന ​െതരഞ്ഞെടുപ്പ് കമീഷന്‍

പോളിങ്​ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ടെസ്​റ്റ്​ നിർദേശിച്ചിട്ടില്ല -സംസ്ഥാന ​െതരഞ്ഞെടുപ്പ് കമീഷന്‍ തിരുവനന്തപുരം: പോളിങ്​ ഉദ്യോഗസ്ഥര്‍ക്കും ഏജൻറുമാര്‍ക്കും കോവിഡ് ടെസ്​റ്റ്​ നടത്തുന്നതിന് നിർദേശം നല്‍കിയിട്ടില്ലെന്ന് സംസ്ഥാന ​െതരഞ്ഞെടുപ്പ് കമീഷണര്‍ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വോട്ടര്‍മാര്‍ക്ക് ബൂത്തില്‍ ശരീര ഊഷ്മാവ് അളക്കുന്നതുള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തുന്നതിന് നിർ​േദശം നല്‍കിയിട്ടില്ലെന്നും കമീഷന്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കമീഷന്‍ വ്യക്തത വരുത്തിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. പോളിങ്​ ബൂത്തില്‍ വോട്ടര്‍മാര്‍ മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും കമീഷന്‍ നിർദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.