ഇ.ഡി ഓഫിസിലേക്ക് നാളെ പോപുലര്‍ ഫ്രണ്ട് മാര്‍ച്ച്

കോഴിക്കോട്: ആർ.എസ്​.എസ്​ അജണ്ടക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ഫോഴ്‌സ്‌മൻെറ്​​ ഡയറക്ടറേറ്റ് നടപടിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫിസിലേക്ക് പോപുലര്‍ ഫ്രണ്ട് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.അബ്​ദുല്‍ സത്താര്‍ അറിയിച്ചു. നിഷ്പക്ഷ ഏജന്‍സിയായിരിക്കേണ്ട എന്‍ഫോഴ്‌സ്‌മൻെറ്​ ഡയറക്ടറേറ്റ് ആർ.എസ്​.എസ് ഉപകരണമായാണ് പ്രവര്‍ത്തിക്കുന്നത്. 11ന്​ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ ജില്ലകളിലും ഡിസംബര്‍ 15ന് മലപ്പുറം മുതല്‍ കാസർകോട്​ വരെ ജില്ലകളിലെ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.