ബസ് സർവിസുകൾ ആരംഭിക്കണമെന്നാവശ്യം

കാട്ടാക്കട: കോവിഡ് വ്യാപനത്തെതുടർന്ന്​ കെ.എസ്.ആർ.ടി.സി നിർത്തിയ കോട്ടൂർ കാപ്പുകാട് ബസ് സർവിസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാട്ടാക്കട, ആര്യനാട് ഡിപ്പോകളിൽ നിന്നായി പത്ത് സര്‍വിസുകളാണ് കാപ്പുകാട്ടേക്ക് ഉണ്ടായിരുന്നത്. പ്രധാന ടൂറിസ്​റ്റ്​ കേന്ദ്രമായ ആന പുനരധിവാസ കേന്ദ്രം സ്ഥിതിചെയ്യുന്നത് കാപ്പുകാടാണ്. കോവിഡ് നിയന്ത്രങ്ങൾക്ക് അയവുവരുത്തിയപ്പോൾ ഇവിടെ സഞ്ചാരികളെ അനുവദിച്ചുതുടങ്ങിയിരുന്നു. എന്നാൽ ഇവിടേക്ക് എത്താൻ ബസ് സൗകര്യം ഇല്ലാത്തത് ബുദ്ധിമുട്ടായി തുടരുന്നു. കൂടാതെ ഈ പ്രദേശങ്ങളിൽനിന്ന്​ തൊഴിൽ തേടിയും മറ്റാവശ്യങ്ങൾക്കുമായി നിരവധിപേർ തലസ്ഥാനത്തേക്ക് ഉൾ​െപ്പടെ പോയിവരുന്നുണ്ട്. ഇവർക്കും നിലവിൽ യാത്രാസൗകര്യമില്ല. ബസ് സർവിസുകളല്ലാതെ മറ്റ്​ യാത്രാസൗകര്യങ്ങൾ ഇല്ലാത്തത് പരിഗണിച്ച് നിർത്തി​െവച്ച സർവിസുകൾ ആരംഭിക്കണമെന്നാണ് ആവശ്യം. 'അനിഷ്​ടസംഭവങ്ങളിൽ പങ്കില്ല' വിഴിഞ്ഞം: ​െതരഞ്ഞെടുപ്പ് ദിവസം വിഴിഞ്ഞത്തുനടന്ന അനിഷ്​ട സംഭവങ്ങളിൽ പി.ഡി.പി, എസ്.ഡി.പി.ഐ ജനകീയസഖ്യത്തിനും പ്രവർത്തകർക്കും പങ്കില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. ഇടതുവലതു മുന്നണികളുടെ പകപോക്കൽ രാഷ്​ട്രീയത്തി​ൻെറ ഭാഗമായുള്ള ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന്​ പി.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.കെ അബ്​ദുൽ മജീദ്, പി.ഡി.പി കോവളം മണ്ഡലം പ്രസിഡൻറ്​ എ.എം. ഇസ്മായിൽ, സെക്രട്ടറി എ.ആർ. സൈദലി, വിഴിഞ്ഞം മുഹമ്മദ്‌ ഷഫീഖ്, എസ്.ഡി.പി.ഐ സിറ്റി കമ്മിറ്റി പ്രസിഡൻറ്​ മാഹീൻ വിഴിഞ്ഞം, സുലൈമാൻ എന്നിവർ പറഞ്ഞു. വൈദ്യുതി മുടങ്ങും കാട്ടാക്കട: കാട്ടാക്കട 110 കെ.വി. സബ്‌സ്​റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഞായറാഴ്ച എട്ട് മുതൽ വൈകീട്ട് ആറു വരെ ഒറ്റശേഖരമംഗലം, നെയ്യാർഡാം, മാറനല്ലൂർ, പോങ്ങുംമൂട്, പൂവച്ചൽ, മലയിൻകീഴ്, കാട്ടാക്കട ടൗൺ, കാളിപാറ, 220 കെ.വി. ഫീഡറുകളിൽ വൈദ്യുതി തടസ്സപ്പെടുമെന്ന് അസി. എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.