കോണ്‍ഗ്രസി​െൻറ ബൂ​േത്താഫിസ് ബി.ജെ.പിക്കാര്‍ തകര്‍ത്തെന്ന് പരാതി

കോണ്‍ഗ്രസി​ൻെറ ബൂ​േത്താഫിസ് ബി.ജെ.പിക്കാര്‍ തകര്‍ത്തെന്ന് പരാതി പാറശ്ശാല: കോണ്‍ഗ്രസി​ൻെറ ബൂ​േത്താഫിസ് ബി.ജെ.പിക്കാര്‍ തകര്‍ത്തതായി പരാതി. കാരോട് ഗ്രാമപഞ്ചായത്തിലെ കാരോട് വാര്‍ഡില്‍ മൃഗാശുപത്രിക്ക്​ സമീപം കോണ്‍ഗ്രസുകാരുടെ ബൂ​േത്താഫിസാണ് ചൊവ്വാഴ്​ച വൈകീട്ട് 4.30ഓടെ തകര്‍ത്തത്. അഞ്ചുവര്‍ഷമായി ബി.ജെ.പിയുടെ നിലവിലുള്ള സീറ്റാണ് കാരോട് വാര്‍ഡ്. ഇക്കുറി കോണ്‍ഗ്രസ് അവിടെ വിജയിക്കുമെന്ന ഭീതിയിലാണ് ബി.ജെ.പിക്കാര്‍ പ്രകോപിതരായതെന്നും ഇതിനെ തുടര്‍ന്ന് പോളിങ്​ തടസ്സപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. സംഭവസ്ഥലത്ത് സംഘര്‍ഷഭീതി നിലനില്‍ക്കുന്നതിനാല്‍ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചു. office thakarkuna chithram ചിത്രം. അക്രമികള്‍ ബൂ​േത്താഫിസ് അടിച്ചുതകര്‍ക്കുന്നതി​ൻെറ സി.സി.ടി വി ദൃശ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.