സി.എച്ച്.സിയിലെ ഒാഡിറ്റിൽ ക്രമ​ക്കേട്​ കണ്ടെത്തി

കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സൻെററിൽ ലക്ഷങ്ങളുടെ തിരിമറി. കഴിഞ്ഞയാഴ്ച ആരംഭിച്ച ഓഡിറ്റിലാണ്​ ആശുപത്രി വരുമാനത്തിൽനിന്ന്​ നാലുലക്ഷത്തിലേറെ രൂപ അപഹരിച്ചതായി കണ്ടെത്തിയത്​. ഈ മാസം ഒമ്പതുവരെ ഓഡിറ്റ് തുടരും. അതേസമയം മെഡിക്കൽ ഒാഫിസറും, ആശുപത്രിയിലെ എൽ.ഡി ക്ലർക്കും അവധിയിലാണ്. തിരുവനന്തപുരം ജില്ല മെഡിക്കൽ ഒാഫിസിൽ നിന്നെത്തിയ സംഘമാണ് ഓഡിറ്റിങ്​ നടത്തുന്നത്. രഹസ്യമായാണ് ഓഡിറ്റ് നടത്തുന്നതെങ്കിലും ക്രമക്കേട് പുറത്തറിയുകയായിരുന്നു. സാധാരണ മൂന്നരവർഷം കൂടുമ്പോൾ എല്ലായിടത്തും ഓഡിറ്റ് നടത്താറുണ്ട്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തോളമായി ആശുപത്രിയിലെ വരുമാനം സംബന്ധിച്ച ഓഡിറ്റ് നടത്തിയിട്ടില്ല. പ്രാദേശിക മേഖലയിലാണെങ്കിലും മാസംതോറും മികച്ച വരുമാനം ലദിക്കുന്ന ആശുപത്രികളിലൊന്നാണ് കേശവപുരം സി.എച്ച്.സി. ലാബ്, എക്സ്റേ, ഇ.സി.ജി, ഒ.പി ടിക്കറ്റ് തുടങ്ങിയ ഇനങ്ങളിലാണ് പ്രധാനമായും എച്ച്.എം.സിക്ക് വരുമാനം ലഭിക്കുന്നത്. ദിവസവേതനക്കാരായ ജീവനക്കാർക്ക് ഇതിൽ നിന്നാണ് ശമ്പളം നൽകി വരുന്നത്. ബ്ലോക്ക് ഭരണസമിതിയുടെ മേൽനോട്ടത്തിലാണ് എച്ച്.എം.സി യുടെയും പ്രവർത്തനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.