രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി രണ്ടാം കാമ്പസിന്​ ഗോൾ‌വാൾക്കറുടെ പേര്​ നൽകും ^കേന്ദ്രമന്ത്രി

രാജീവ് ഗാന്ധി സൻെറർ ഫോർ ബയോടെക്നോളജി രണ്ടാം കാമ്പസിന്​ ഗോൾ‌വാൾക്കറുടെ പേര്​ നൽകും -കേന്ദ്രമന്ത്രി തിരുവനന്തപുരം: രാജീവ് ഗാന്ധി സൻെറർ ഫോർ ബയോടെക്നോളജിയുടെ (ആർ.‌ജി‌.സി‌.ബി) തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാമത്തെ കാമ്പസിന് ആർ.എസ്.എസ് നേതാവ് എം‌.സി. ഗോൾ‌വാൾക്കറുടെ പേര് നൽകുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ഹർഷ് വർധൻ. ഇന്ത്യ ഇൻറര്‍നാഷനല്‍ സയന്‍സ് ഫെസ്​റ്റിവലി‍ൻെറ (ഐ.ഐ.എസ്.എഫ്) ആതിഥേയ സ്ഥാപനമായ ആർ.‌ജി‌.സി‌.ബിയില്‍ നടന്ന ആമുഖ സമ്മേളനത്തില്‍ നല്‍കിയ വിഡിയോ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. 'ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷനല്‍ സൻെറര്‍ ഫോര്‍ കോംപ്ലക്സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍' എന്നാണ് ഇത് അറിയപ്പെടുക. അന്തരിച്ച എം.എസ്. ഗോൾവാൾക്കർ ആർ.‌എസ്‌.എസി​ൻെറ രണ്ടാമത്തെ സർസംഘചാലക്​ ആയിരുന്നു. ഇടത്തരം വന്‍കിട സാങ്കേതിക നൂതനത്വ കേന്ദ്രമായിരിക്കും രണ്ടാമത്തെ കാമ്പസ്. കോശ-സൂക്ഷ്മാണു അധിഷ്ഠിത ചികിത്സ ഗവേഷണത്തിനാവശ്യമായ അത്യാധുനിക സൗകര്യങ്ങളുള്ള കേന്ദ്രമാവുമാണിത്. അര്‍ബുദ ഔഷധങ്ങളുടെ പരിശോധന, രോഗപ്രതിരോധ ചികിത്സ ഗവേഷണം, സ്​റ്റെംസെല്‍ മാറ്റി​െവക്കല്‍, ജീന്‍ ചികിത്സ, സൂക്ഷ്മാണു അവസ്ഥയിലുള്ള അര്‍ബുദം കണ്ടെത്തലും വിശകലനവും തുടങ്ങിയവ ഇവിടെയുണ്ടാകും. നിക്ഷേപകര്‍, സംരംഭകര്‍, ബയോ-ടെക്, ബയോ ഫാര്‍മ കമ്പനികള്‍ തുടങ്ങിയവര്‍ക്ക് ടെസ്​റ്റ്​ ആന്‍ഡ് പ്രൂഫിനായി അത്യാധുനിക സംവിധാനം ലഭ്യമാക്കും. ബയോടെക് സ്​റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍കുബേറ്റര്‍ സംവിധാവും ഇവിടെയുണ്ടാകും. ബയോടെക്നോളജി രംഗത്ത് വന്‍ വികസനമാകും ഈ കേന്ദ്രത്തിലൂടെയുണ്ടാകുകയെന്ന് മന്ത്രി പറഞ്ഞു. കോവിഡ് പരിശോധനകളിൽ ആര്‍.ജി.സി.ബി മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ഒരുലക്ഷത്തിലധികം പരിശോധനകളാണ് ഇവിടെ നടന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആർ.ജി.സി.ബി ഡയറക്ടര്‍ പ്രഫ. ചന്ദ്രഭാസ് നാരായണ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര ബയോടെക്നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ്, കേന്ദ്ര ബയോടെക്നോളജി വകുപ്പ് ജോയൻറ്​ സെക്രട്ടറി ചന്ദ്ര പ്രകാശ് ഗോയല്‍ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.