വോട്ടഭ്യർഥിച്ച്​ വിദ്യാർഥികളും, ആർക്ക് ചെയ്യണമെന്ന്​ വോട്ടർക്ക് തീരുമാനിക്കാം

ആറ്റിങ്ങൽ: തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ട് തേടി എസ്.പി.സി അംഗങ്ങളായ വിദ്യാർഥികളും ഭവനസന്ദർശനം നടത്തുന്നു. വോട്ട് അവകാശം വിനിയോഗിക്കണം എന്ന് മാത്രം ആണ് അഭ്യർഥന. ആർക്ക് ചെയ്യണം എന്ന് വോട്ടർക്ക് തീരുമാനിക്കാം. കോവിഡ് മുൻകരുതലുകളോടെ ഹരിതചട്ടം പാലിച്ച് സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന ബോധവത്​കരണവുമായാണ്​ സ്​റ്റുഡൻറ് ​െപാലീസ് കാഡറ്റുകൾ രംഗത്തുള്ളത്​. തെരഞ്ഞെടുപ്പിൽ വേണ്ട കോവിഡ് മുൻകരുതലുകൾ, പ്രകൃതിയെ സംരക്ഷിക്കുന്നതിന് ഹരിതചട്ടം പാലിക്കേണ്ടതി​ൻെറ ആവശ്യകത എന്നിവ സംബന്ധിച്ച്​ ബോധവത്​കരണം നടത്തി. 'തദ്ദേശം 2020 - അറിയേണ്ടതും ചെയ്യേണ്ടതും' എന്ന പേരിലെ ബോധവത്​കരണ പരിപാടിയിൽ ഡിസംബർ ഒന്നുമുതൽ അഞ്ചുവരെ ദിവസങ്ങളിൽ ജില്ലയിലെ ഏഴായിരത്തിലധികം കാഡറ്റുകൾ തങ്ങളുടെ വീടിന് ചുറ്റുപാടുമുള്ള പത്തു വീടുകളിൽ വോട്ടർമാരെ നേരിട്ട് കണ്ട് ലഘുലേഖകൾ വിതരണം ചെയ്യുന്നുണ്ട്​. അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്​റ്റുഡൻറ് ​െപാലീസ് കാഡറ്റുകളുടെ നേതൃത്വത്തിൽ വിപുലമായ ബോധവത്​കരണ പരിപാടികൾ സംഘടിപ്പിച്ചു. കോവിഡ് കാലത്ത് വീട്ടിലടച്ചിരിക്കുന്ന കുട്ടികൾക്കുണ്ടാകുന്ന മാനസിക സമ്മർദങ്ങൾക്ക് പരിഹാരം കാണാനായി കേരള ​െപാലീസ് നടപ്പാക്കുന്ന 'ചിരി' പദ്ധതിയുടെ പ്രചാരണവും കാഡറ്റുകൾ ഇതോടൊപ്പം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.