ആറ്റിങ്ങൽ: തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ട് തേടി എസ്.പി.സി അംഗങ്ങളായ വിദ്യാർഥികളും ഭവനസന്ദർശനം നടത്തുന്നു. വോട്ട് അവകാശം വിനിയോഗിക്കണം എന്ന് മാത്രം ആണ് അഭ്യർഥന. ആർക്ക് ചെയ്യണം എന്ന് വോട്ടർക്ക് തീരുമാനിക്കാം. കോവിഡ് മുൻകരുതലുകളോടെ ഹരിതചട്ടം പാലിച്ച് സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന ബോധവത്കരണവുമായാണ് സ്റ്റുഡൻറ് െപാലീസ് കാഡറ്റുകൾ രംഗത്തുള്ളത്. തെരഞ്ഞെടുപ്പിൽ വേണ്ട കോവിഡ് മുൻകരുതലുകൾ, പ്രകൃതിയെ സംരക്ഷിക്കുന്നതിന് ഹരിതചട്ടം പാലിക്കേണ്ടതിൻെറ ആവശ്യകത എന്നിവ സംബന്ധിച്ച് ബോധവത്കരണം നടത്തി. 'തദ്ദേശം 2020 - അറിയേണ്ടതും ചെയ്യേണ്ടതും' എന്ന പേരിലെ ബോധവത്കരണ പരിപാടിയിൽ ഡിസംബർ ഒന്നുമുതൽ അഞ്ചുവരെ ദിവസങ്ങളിൽ ജില്ലയിലെ ഏഴായിരത്തിലധികം കാഡറ്റുകൾ തങ്ങളുടെ വീടിന് ചുറ്റുപാടുമുള്ള പത്തു വീടുകളിൽ വോട്ടർമാരെ നേരിട്ട് കണ്ട് ലഘുലേഖകൾ വിതരണം ചെയ്യുന്നുണ്ട്. അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻറ് െപാലീസ് കാഡറ്റുകളുടെ നേതൃത്വത്തിൽ വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. കോവിഡ് കാലത്ത് വീട്ടിലടച്ചിരിക്കുന്ന കുട്ടികൾക്കുണ്ടാകുന്ന മാനസിക സമ്മർദങ്ങൾക്ക് പരിഹാരം കാണാനായി കേരള െപാലീസ് നടപ്പാക്കുന്ന 'ചിരി' പദ്ധതിയുടെ പ്രചാരണവും കാഡറ്റുകൾ ഇതോടൊപ്പം നടത്തുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2020 11:58 PM GMT Updated On
date_range 2020-12-05T05:28:57+05:30വോട്ടഭ്യർഥിച്ച് വിദ്യാർഥികളും, ആർക്ക് ചെയ്യണമെന്ന് വോട്ടർക്ക് തീരുമാനിക്കാം
text_fieldsNext Story