പരവൂർ നഗരസഭ

പരവൂരിൽ ഫലം പ്രവചനാതീതം പരവൂർ: പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി മൂന്നുമുന്നണികളും ശക്തമായി രംഗത്തുള്ള യിൽ ഇത്തവണ കടുത്ത മത്സരം. 32 അംഗങ്ങളുള്ള കൗൺസിലിൽ കഴിഞ്ഞതവണ ഇടതുമുന്നണിക്ക് 17 അംഗങ്ങളാണുണ്ടായിരുന്നത്. ഒരു സ്വതന്ത്രൻ കൂടി ഇടതുപക്ഷത്തെ പിന്തുണച്ചിരുന്നു. സി.പി.എം- 16, സി.പി.ഐ- ഒന്ന്​ എന്നിങ്ങനെയായിരുന്നു കക്ഷിനില. 10 അംഗങ്ങളുള്ള യു.ഡി.എഫിൽ കോൺഗ്രസിന് -എട്ട്​ , മുസ്​ലിം ലീഗ്, ആർ.എസ്​.പി കക്ഷികൾക്ക് ഒാരോന്നു വീതം എന്നിങ്ങനെയായിരുന്ന കക്ഷിനില. നേര​േത്ത ഒരു സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി മൂന്ന്​​ വാർഡുകൾ നേടുകയും നാലിടങ്ങളിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. ഇക്കുറി 31 ഇടത്ത് മത്സരിക്കുന്നു. 26 വാർഡുകളിൽ സി.പി.എം മത്സരിക്കുമ്പോൾ ആറിടത്ത് സി.പി.ഐക്കാണ്. സി.പി.എമ്മിലെ 26 ൽ 21 പേരും പുതുമുഖങ്ങളാണ്. നിലവിലുള്ള ഒരാളെ സി.പി.ഐ വീണ്ടും പോരിനിറക്കിയപ്പോൾ മറ്റ് അഞ്ചുപേരും പുതുമുഖങ്ങളാണ്. യു.ഡി.എഫിൽ നിലവിലെ നാലുപേർ രംഗത്തുണ്ട്. ഇവരിൽ മൂന്നുപേർ കോൺഗ്രസിൽ നിന്നും ഒരാൾ ആർ.എസ്​.പി പ്രതിനിധിയുമാണ്. കോൺഗ്രസി​ൻെറ മുൻ കൗൺസിലർമാരായ ആറുപേരും രംഗത്തുണ്ട്. ബി.ജെ.പിയുടെ നിലവിലുള്ള മൂന്നുപേരും വീണ്ടും ജനവിധി തേടുന്നു. രണ്ടിടത്ത് പി.ഡി.പിയും രംഗത്തുണ്ട്. രണ്ട് വാർഡുകളിലാണ് എൽ.ഡി.എഫിന് എതിരായി സ്വതന്ത്രരുള്ളത്. കോൺഗ്രസിൽ നിന്ന് രാജിവെച്ച രണ്ട് പ്രമുഖരാണ് യു.ഡി.എഫിന് ഭീഷണിയായി പുതിയകാവ് വാർഡിൽ മത്സരിക്കുന്നത്. ആദ്യ തെരഞ്ഞെടുപ്പ്​ മുതൽ കൗൺസിലറായ കോൺഗ്രസ്​ പരവൂർ മണ്ഡലം മുൻ പ്രസിഡൻറ്​ വി. പ്രകാശ് ടൗൺ വാർഡിൽ ​െറബലായി മത്സരിക്കുന്നു. രണ്ടുതവണ ഭൂരിപക്ഷം കിട്ടിയിട്ടും തമ്മിലടിമൂലം ഭരണം നടത്താൻ കഴിയാതിരുന്നത് യു.ഡി.എഫിന് ജനങ്ങൾക്കിടയിൽ അവമതിപ്പുളവാക്കിയിട്ടുണ്ട്. കൂടുതൽകാലം ഭരണം നടത്താൻ കഴിഞ്ഞതും വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ കഴിഞ്ഞതും സ്വീകാര്യത വർധിപ്പിക്കുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നു. ജ്യേഷ്ഠാനുജന്മാർ ഇടത് വലത് മുന്നണികളിലായി കൊമ്പുകോർക്കുന്ന പുറ്റിങ്ങൽ വാർഡിലെ മത്സരവും ശ്രദ്ധേയമാണ്. മുൻ കൗൺസിലർകൂടിയായ യു.ഡി.എഫിലെ സുധീർകുമാറിനെ നേരിടാൻ എൽ.ഡി.എഫ് ഇറക്കിയിരിക്കുന്നത് അനുജൻ സുജിരാജിനെയാണ്. ഇവിടെ ബി.ജെ.പിയും ശക്തമായി രംഗത്തുണ്ട്. തീരദേശ വാർഡുകളിൽ കാലങ്ങളായി യു.ഡി.എഫിനും വടക്കൻ മേഖലയിൽ എൽ.ഡി.എഫിനുമാണ് മുൻതൂക്കം. അതിന് ഇത്തവണയും മാറ്റമുണ്ടാകില്ലെന്ന് ഇരുകൂട്ടരും വിശ്വസിക്കുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ അവഗണിച്ച് ജനവാസകേന്ദ്രങ്ങളിലൂടെ തീരദേശ ഹൈവേ കൊണ്ടുവരാനുള്ള സർക്കാർ നീക്കം തങ്ങൾക്ക് ഈ മേഖലയിൽ കൂടുതൽ ആനുകൂല്യമുണ്ടാക്കുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. ഇത് കണ്ടറിഞ്ഞ് എൽ.ഡി.എഫ് ഈ മേഖലയിൽ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. നെടുങ്ങോലം, കൊച്ചാലുംമൂട്, ചില്ലക്കൽ, പൊഴിക്കര, മണിയംകുളം, ടൗൺ, ഒല്ലാൽ, പെരുമ്പുഴ, പുതിയിടം, റെയിൽവേ സ്​റ്റേഷൻ എന്നിവിടങ്ങളിലും കടുത്ത മത്സരമാണ്. ചില്ലക്കലിൽ എൽ.ഡി.എഫും യു.ഡി.എഫും നേരിട്ടുള്ള ഏറ്റുമുട്ടലാണ്. ശക്തമായ മത്സരം നടക്കുന്ന കൊച്ചാലുംമൂട്ടിൽ പാർട്ടി അംഗങ്ങളടക്കം 25 സി.പി.എം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നത് വിജയത്തെ ബാധിക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് എൽ.ഡി.എഫ്. വികസനപ്രവർത്തനങ്ങളിലെ കേന്ദ്രപങ്കാളിത്തം പ്രചരിപ്പിച്ചും ഇടത് വലതുമുന്നണികളുടെ അഴിമതി തുറന്നുകാട്ടിയും വോട്ടർമാരെ സ്വാധീനിക്കുകയാണ് എൻ.ഡി.എ. മൂന്നു മുന്നണികളും പരമാവധി വാർഡുകൾ നേടാൻ രംഗത്തുള്ളപ്പോൾ പരവൂരി​ൻെറ ജനവിധി ഇത്തവണ തീർത്തും പ്രവചനാതീതമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.