പോസ്‌റ്റ്​ ഒാഫിസുകളിൽ മോഷണം

പോത്തൻകോട്: അണ്ടൂർക്കോണം, കീഴാവൂർ പോസ്‌റ്റ്​ഒാഫിസുകളിൽ മോഷണം. കീഴാവൂർ പോസ്​റ്റ്​ ഒാഫിസിൽ നിന്ന്​ പതിനായിരത്തിലധികം രൂപയും ബാങ്കിങ്​ ആവശ്യത്തിന് ഉപയോഗിക്കുന്ന പതിനായിരം രൂപ വിലയുള്ള മൊബൈൽ ഫോണും മോഷണം പോയി. കമ്പിപ്പാര ഉപയോഗിച്ച് വാതിൽ പൊളിച്ചാണ് മോഷ്​ടാവ്​ അകത്തുകടന്നത്. അണ്ടൂർക്കോണം പോസ്‌റ്റ്​ ഒാഫിസിൽ വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്നെങ്കിലും ഒന്നും മോഷണം പോയില്ല. മംഗലപുരം സി.ഐയുടെ നേതൃത്വത്തിലുള്ള ​െപാലീസ് സംഘം പോസ്‌റ്റ്​ ഒാഫിസുകളിലെത്തി പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.