കണ്‍ട്രോള്‍ റൂം തുറന്നു

ആറ്റിങ്ങല്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തി​ൻെറ ഫലമായി മഴയും കാറ്റും പ്രവചിക്കപ്പെട്ടതിനാല്‍ അപകടസാധ്യതകള്‍ മുന്നില്‍കണ്ട് കെ.എസ്.ഇ.ബി. ആറ്റിങ്ങല്‍ ഡിവിഷന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന . കണ്‍ട്രോള്‍ റൂം നമ്പര്‍ - 8078080003. ഇതിനുപുറമെ അതാതു സെക്​ഷന്‍ ഒാഫിസുകളിലും കസ്​റ്റമര്‍ കെയര്‍ സൻെറര്‍ നമ്പറിലും പരാതികള്‍ അറിയിക്കാവുന്നതാ​െണന്ന് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. സ്‌പോട്ട് അഡ്മിഷന്‍ ആറ്റിങ്ങല്‍: കോളജ് ഓഫ് എൻജിനീയറിങ്​ ആറ്റിങ്ങലില്‍ ഇലക്ട്രോണിക്‌സ്​, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്​ട്രിക്കല്‍ ആൻഡ്​ ഇലക്ട്രോണിക്‌സ് എന്നീ ബി.ടെക് ലാറ്ററല്‍ എന്‍ട്രി രണ്ടാംവര്‍ഷത്തിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സ്‌പോട്ട് അഡ്മിഷന്‍ നാലിന് നടക്കും. താല്‍പര്യമുള്ളവര്‍ കോളജ് ഒാഫിസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.