ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; വർക്കല താലൂക്ക് ഒാഫിസിൽ കൺേട്രാൾ റൂം തുറന്നു

വർക്കല: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തി​ൻെറ ഫലമായി തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് മീൻപിടിത്തവും, ജില്ലയിലെ എല്ലാ പാറമടകളുടെ പ്രവർത്തനവും കലക്ടർ നിരോധിക്കുകയും ചെയ്ത സാഹചര്യത്തിൽ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി താലൂക്ക് ഒാഫിസിൽ വിളിച്ചുചേർത്ത മീറ്റിങ്ങിൽ അടിയന്തര സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് തഹസിൽദാർ നിർദേശം നൽകി. ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺേട്രാൾ റൂം താലൂക്ക് ഒാഫിസിൽ തുടങ്ങിയിട്ടുണ്ട്. ഫോൺ: 04702613222, 9497711286.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.