കേരള ബാങ്ക് ഒന്നാം വാർഷികം: ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്കി​ൻെറ (കേരള ബാങ്ക്) ഒന്നാം വാർഷികത്തോടനുബന്ധിച്ച്‌ തിരുവനന്തപുരം റീജനൽ ഓഫിസിലും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ എല്ലാം ശാഖകളിലും ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു. കേരള ബാങ്ക് ഡയറക്ടർ, എസ്. ഷാജഹാൻ റീജനൽ ഓഫിസിൽ സഹകരണ പതാക ഉയർത്തുകയും നിലവിളക്ക്​ കൊളുത്തി വാർഷിക ആഘോഷ പരിപാടികളുടെ ഉദ്​ഘാടനം നിർവഹിക്കുകയും ചെയ്തു. റീജനൽ ജനറൽ മാനേജർ, കെ. മോഹനൻ, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ഇ. ഫിലിപ്​, റെജുല ബീവി, ഡി. ഗീതാകുമാരി, മറ്റുദ്യോഗസ്‌ഥർ എന്നിവർ പങ്കെടുത്തു. ഇടപാടുകാരുടെ സംഗമത്തിൽ ശാഖകളിലെ മുതിർന്ന ഇടപാടുകാരെയും യുവ ഇടപാടുകാരെയും ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.