കോർപറേഷൻ വാർഡുകളിലൂടെ: തെരഞ്ഞെടുപ്പ്​

കോവളം: കഴിഞ്ഞ തവണ എൽ.ഡി.എഫ് 1474 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ച പൂങ്കുളം വാർഡ് ഇക്കുറിയും നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് ഇടത്തുപക്ഷത്തിനുള്ളത്. സി.പി.എം കുന്നുംപാറ ബ്രാഞ്ച് കമ്മിറ്റി അംഗമായ വി. പ്രമീളയാണ്(46) ഇക്കുറി എൽ.ഡി.എഫിനായി ജനവിധി തേടുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷൻ കോവളം ഏരിയ കമ്മിറ്റി അംഗം കൂടിയായ പ്രമീള കുടുംബശ്രീ എ.ഡി.എസ് പ്രസിഡൻറും കുടുംബശ്രീ സി.ഡി.എസ് അംഗവുമാണ്. ഇത് ആദ്യമായാണ് പ്രമീള ജനവിധി തേടുന്നത്. വാർഡ് തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിനുള്ളത്. അതിനാൽതന്നെ ശക്തയായ സ്ഥാനാർഥിയെതന്നെയാണ് യു.ഡി.എഫും രംഗത്തിറക്കിയിരിക്കുന്നത്. വനിത ലീഗ് ജില്ല വൈസ് പ്രസിഡൻറ്​ എൽ. തങ്കമണിയാണ് (52) യു.ഡി.എഫിനായി ജനവിധി തേടുന്നത്. കുടുംബശ്രീ മുൻ എ.ഡി.എസ് പ്രസിഡൻറ്​ ആയിരുന്നു തങ്കമണി നിലവിൽ. ഒരുലക്ഷം തൊഴിൽദാന പദ്ധതിയുടെ തിരുവല്ലം യൂനിറ്റ് സെക്രട്ടറിയാണ്. 30 വർഷമായി പൊതുപ്രവർത്തന രംഗത്തുള്ള തങ്കമണിയ​ും ഇത് ആദ്യമായാണ് ജനവിധി തേടുന്നത്. ഇക്കുറി വാർഡ് പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് എൻ.ഡി.എക്കുള്ളത്. എസ്.എൻ.ഡി.പി പൂങ്കുളം ശാഖ യൂത്ത് മൂവ്‌മൻെറ്​ ജോയൻറ്​ സെക്രട്ടറി സരള ദേവിയാണ് (44) എൻ.ഡി.എക്കുവേണ്ടി ജനവിധി തേടുന്നത്. എം.കോം ബിരുദധാരിയായ സരളദേവി ഇത് ആദ്യമായാണ് ജനവിധി തേടുന്നത്. ഇവർക്കു പുറമെ ബി.എസ്.പി സ്ഥാനാർഥിയും മറ്റു നാലു സ്വതന്ത്ര സ്ഥാനാർഥികളും വാർഡിൽ ജനവിധി തേടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.