ദുരന്തനിവാരണ അതോറിറ്റി യോഗം ഇന്ന്

തിരുവനന്തപുരം: വ്യാഴാഴ്​ച ജില്ലയില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ സാഹചര്യം വിലയിരുത്തുന്നതിനായി കലക്ടര്‍ ഡോ. നവജ്യോത് ഖോസയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്​ച രാവിലെ 11.30ന് കലക്ടറേറ്റില്‍ ദുരന്തനിവാരണ അതോറിറ്റി യോഗം ചേരും. ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, മറ്റ് വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥര്‍, കര-വ്യോമസേന-കോസ്​റ്റ്​ ഗാര്‍ഡ് കമാന്‍ഡര്‍മാര്‍, വിഴിഞ്ഞം തീരദേശ പൊലീസ് സ്​റ്റേഷന്‍ എസ്.എച്ച്.ഒ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ദുരന്തനിവാരണ അതോറിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.