ജില്ല പഞ്ചായത്ത്​ ഡിവിഷനുകളില​ൂടെ -പള്ളിച്ചൽ

നേമം: ശക്തമായ പോരാട്ടത്തിനാണ്​ ജില്ല പഞ്ചായത്ത്​ പള്ളിച്ചൽ ഡിവിഷൻ. 53 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഡിവിഷനില്‍ വിളപ്പില്‍ പഞ്ചായത്തിലെ 20 വാര്‍ഡുകളും വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ 17 വാര്‍ഡുകളും പള്ളിച്ചല്‍ പഞ്ചായത്തിലെ 11 വാര്‍ഡുകളും മലയിന്‍കീഴ് പഞ്ചായത്തിലെ അഞ്ച്​ വാര്‍ഡുകളും ഉള്‍പ്പെടുന്നു. നിലവില്‍ കോണ്‍ഗ്രസി​ൻെറ കൈകളിലാണ് ഡിവിഷന്‍. ആധിപത്യം നിലനിർത്താൻ കോണ്‍ഗ്രസ് നി​േയാഗിച്ചിരിക്കുന്നത്​ എം.ആര്‍. ബൈജുവിനെയാണ്​. ഡിവിഷൻ പിടിച്ചെടുക്കാൻ എൽ.ഡി.എഫ്​ രംഗത്തിറക്കിയിരുന്നത്​ സി.പി.ഐയുടെ വിളപ്പില്‍ രാധാകൃഷ്ണനെയാണ്​. മുക്കംപാലമൂട് ബിജുവാണ്​ ബി.ജെ.പി സ്ഥാനാര്‍ഥി. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായ എം.ആര്‍. ബൈജു കാട്ടാക്കട ചാരുപാറ സ്വദേശിയാണ്. നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻറും സി.പി.ഐ ജില്ല എക്‌സിക്യൂട്ടിവ് അംഗവുമാണ് വിളപ്പില്‍ രാധാകൃഷ്ണന്‍. ബി.ജെ.പി തിരുവനന്തപുരം മേഖല സെക്രട്ടറിയാണ് മുക്കംപാലമൂട് സ്വദേശിയായ ബിജു. 2010ല്‍ മത്സരിച്ച് എം.ആര്‍ ബൈജു ഇതേ ഡിവിഷനിൽ നിന്ന്​ വിജയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.