ദേശീയപാതയോരത്ത് ചെമ്പകം പൂക്കും

ബാലരാമപുരം: നിർമാണം പുരോഗമിക്കുന്ന പ്രാവച്ചമ്പലം മുതൽ ബാലരാമപുരം വരെയുള്ള ദേശീയപാതയോരത്ത് ഇനി ചെമ്പകം പൂക്കും. നാല്​ കി.മീറ്റർ ദൈർഘ്യമുള്ള ഡിവൈഡറിൽ കഴിഞ്ഞദിവസം നൂറുകണക്കിന് പിച്ചിയും മുല്ലയും മന്ദാരവും ബോഗൻ വില്ലയും വെച്ചുപിടിപ്പിച്ചു. യാത്രക്കാർക്ക് തണലിനൊപ്പം സുഗന്ധവും പരത്തി ഇനിയിവ പൂത്തുതളിർക്കും. പൂന്തോട്ട നിർമാണോദ്ഘാടനം ഞായറാഴ്ച രാവിലെ ബാലരാമപുരം കൊടിനടയിൽ സി.പി.എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ നിർവഹിച്ചു. സ്​റ്റേറ്റ് അഗ്രി-ഹോർട്ടികൾചർ ഡെവലപ്മൻെറ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പൂന്തോട്ടം നിർമിക്കുന്നത്. ദേശീയപാതയുടെ കരാറെടുത്ത ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ സഹകരണ സംഘം ഹോർട്ടികൾചർ ഡെവലപ്മൻെറ് സൊസൈറ്റിക്ക് ഉപകരാർ നൽകിയാണ് പൂന്തോട്ട നിർമാണം. അഞ്ച് വർഷം പൂന്തോട്ടത്തി​ൻെറ പരിപാലനവും സൊസൈറ്റിക്കായിരിക്കും. തമ്പാനൂർ പൊന്നറ ശ്രീധർ പാർക്ക് നവീകരണം, ശ്രീകാര്യം-കഴക്കൂട്ടം നടപ്പാത ഇൻറർലോക്കിങ്​, ഓടകളുടെ നിർമാണം എന്നിവയും സൊസൈറ്റി ഏറ്റെടുത്ത് നടപ്പാക്കിയിട്ടുണ്ട്. നിർമാണോദ്ഘാടനത്തിൽ വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറി എം. ബാബുജാൻ, ഇ.എം. ബഷീർ, വി. സുധാകരൻ സുപ്രിയ സുരേന്ദ്രൻ, രത്നകല രത്നാകരൻ, ബാലരാമപുരം സിറ്റിസൻ ഫോറം സെക്രട്ടറി എ.എസ്. മൻസൂർ, വി. കനകരാജൻ, വി. ഹരികുമാർ, മാനേജിങ്​ ഡയറക്ടർ ബിനു പൈലറ്റ് എന്നിവർ ചെടികൾ വെച്ചുപിടിപ്പിച്ചു. ചിത്രം IMG-20201129-WA0002.jpg പ്രാവച്ചമ്പലം-ബാലരാമപുരം ദേശീയപാത ഡിവൈഡറിൽ പൂന്തോട്ട നിർമാണത്തി​ൻെറ ഭാഗമായി സി.പി.എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ ചെമ്പകം നടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.