തൈക്കാടിെൻറ മനസ്സ്​ മാറുമോ?

തൈക്കാടിൻെറ മനസ്സ്​ മാറുമോ? തിരുവനന്തപുരം: സി.പി.എമ്മിൻെറ ​ശക്തികേന്ദ്രമായ തൈക്കാട് ഒാരോ ദിവസം കഴിയും തോറും പ്രചാരണം കൂടുതൽ ശക്തമാകുകയാണ്. വാർഡ് പിടിച്ചെടുക്കാൻ ബി.ജെ.പിയും കോൺഗ്രസും രാവും പകലും അധ്വാനിക്കുമ്പോളും വോട്ടുകളിൽ വിള്ളൽ വീഴാതിരിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. 2015ൽ 416 വോട്ടിൻെറ ഭൂരിപക്ഷത്തോടെയാണ് വിദ്യാമോഹനെ തൈക്കാടിലെ വോട്ടർമാർ നഗരസഭയിൽ എത്തിച്ചത്. കഴിഞ്ഞ കൗൺസിലിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർകൂടിയായിരുന്നു വിദ്യാമോഹൻ. ഇത്തവണ ജനറൽ സീറ്റായതോടെ സിറ്റിങ് കൗൺസിലറായ വിദ്യയെ ജഗതിയിലേക്ക്​ സി.പി.എം നിയോഗിക്കുകയായിരുന്നു. പകരം വാർഡ് നിലനിർത്തുന്നതിന് മുൻ കൗൺസിലറായ ജി. മാധവദാസിനെയാണ് കളത്തിലിറക്കിയിരിക്കുന്നത്. എന്നും ഇടത് രാഷ്​ട്രീയം ചേർത്തുപിടിച്ച തൈക്കാടുകാർ 2010ലാണ് മാറിച്ചിന്തിച്ചത്. അന്ന് യു.ഡി.എഫിനൊപ്പം നിന്ന സി.എം.പിയിലെ മാധവദാസിനെ 155 വോട്ടിനാണ് അവർ വിജയിപ്പിച്ചത്. എന്നാൽ അരവിന്ദാക്ഷൻ വിഭാഗം സി.പി.എമ്മിൽ ലയിച്ചതോടെ രണ്ടുവർഷം മുമ്പ് മാധവദാസും യു.ഡി.എഫ് വിട്ട് ഇടത് ചേരിയിലെത്തി. നിലവിൽ സി.പി.എം തൈക്കാട് ലോക്കൽ കമ്മിറ്റി അംഗം. കർഷകസംഘം ലോക്കൽ കമ്മിറ്റി ട്രഷററുമാണ്. 2015ൽ മൂന്നാംസ്ഥാനത്ത് പോയതിൻെറ ക്ഷീണം തീർക്കാൻ കോൺഗ്രസ് തൈക്കാട് വാർഡ് പ്രസിഡൻറും ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഡി. രമേശ് കുമാറിനെയാണ് കോൺഗ്രസ് ഇത്തവണ നിയോഗിച്ചിരിക്കുന്നത്. ജില്ല ഹോക്കി അസോസിയേഷൻ മുൻ പ്രസിഡൻറും ശശി തരൂർ എം.പിയുടെ പേഴ്സനൽ സ്​റ്റാഫ് അംഗവുമായിരുന്നു. കഴിഞ്ഞവർഷം വാർഡിൽ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി ഇത്തവണ പ്രതീക്ഷയിലാണ്. നിലവിൽ വലിയശാല വാർഡ് കൗൺസിലറായ എം. ലക്ഷ്മിയെയാണ് നിയോഗിച്ചിട്ടുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.